'ആര് തുള്ളിയിട്ടും കാര്യമില്ല, യുഡിഎഫ് വന്നാല്‍ യൂണിവേഴ്സിറ്റി കോളേജ് മാറ്റും'; കെ മുരളീധരന്‍

Published : Jul 27, 2019, 12:02 PM ISTUpdated : Jul 27, 2019, 01:50 PM IST
'ആര് തുള്ളിയിട്ടും കാര്യമില്ല,  യുഡിഎഫ് വന്നാല്‍ യൂണിവേഴ്സിറ്റി കോളേജ് മാറ്റും'; കെ മുരളീധരന്‍

Synopsis

"യൂണിവേഴ്സിറ്റി കോളേജ് ആ സ്ഥലത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എസ്എഫ്ഐയുടെ തേര്‍വാഴ്ചയുണ്ടാവും."

കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജ് ചരിത്രസ്മാരകമാക്കുന്നതാണ് നല്ലതെന്ന് കെ മുരളീധരന്‍ എംപി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റും. എസ്എഫ്ഐ ഉള്ളിടത്തോളം കാലം യൂണിവേഴ്സിറ്റി കോളജിലെ രീതികള്‍ മാറാന്‍പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജ് ആ സ്ഥലത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എസ്എഫ്ഐയുടെ തേര്‍വാഴ്ചയുണ്ടാവും. കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. ആ തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. ആരൊക്കെ എതിര്‍ത്താലും, ആരൊക്കെ തുള്ളിയാലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. യൂണിവേഴ്സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം