വെൽഫെയർ പാർട്ടി വർഗ്ഗീയ പാർട്ടിയല്ലെന്ന ബോധ്യം യുഡിഎഫിനുണ്ടെന്ന് മുരളീധരൻ

Published : Dec 21, 2020, 12:30 PM IST
വെൽഫെയർ പാർട്ടി വർഗ്ഗീയ പാർട്ടിയല്ലെന്ന ബോധ്യം യുഡിഎഫിനുണ്ടെന്ന് മുരളീധരൻ

Synopsis

യുഡിഎഫ് സംസ്ഥാനതലത്തിൽ അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കുപോക്കിന് തയ്യാറായത്. അത് യുഡിഎഫിന് മികച്ച വിജയം ഉണ്ടാക്കി തരുമെന്നും കെ മുരളീധരൻ പറഞ്ഞു.

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള രാഷ്ട്രീയസഖ്യത്തെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരൻ. വെൽഫെയ‍ർ പാർട്ടിയുമായുള്ള സഖ്യം മുസ്ലീം ലീ​ഗിൻ്റേയും യുഡിഎഫിൻ്റേയും അടിത്തറ ഇളക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ് പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുരളീധരൻ. 

 വെൽഫെയ‍ർ പാർട്ടിയെന്താണെന്ന് മനസിലാക്കാൻ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് യുഡിഎഫിന് വേണ്ട. വെൽഫെയർ പാർട്ടി വർഗീയ പാർട്ടി  അല്ലെന്ന ബോധ്യം യുഡിഎഫിനുണ്ട്. യുഡിഎഫ് സംസ്ഥാനതലത്തിൽ അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കുപോക്കിന് തയ്യാറായത്. അത് യുഡിഎഫിന് മികച്ച വിജയം ഉണ്ടാക്കി തരുമെന്നും കെ മുരളീധരൻ പറഞ്ഞു.

നിലവിൽ പോളിംഗ് ശതമാനം ഉയരുന്നത് യുഡിഎഫിന് ഗുണം ചെയ്യും. ആ‍ർഎംപിയുമായുള്ള കൂട്ടുക്കെട്ടിലുടെ വടകര മേഖലയിലെ മിക്ക പഞ്ചായത്തുകളും തൂത്തുവാരുമെന്നും വടകരയിൽ മികച്ച വിജയം നേടിയില്ലെങ്കിൽ കാരണക്കാരൻ കെ മുരളീധരൻ ആയിരിക്കുമെന്ന കലാ മലയിലെ  സ്ഥാനാർഥിത്വം റദ്ദാക്കിയ കോൺഗ്രസ് നേതാവിൻറെ പരാമർശം മറുപടി അർഹിക്കുന്നതല്ലെന്നും തോൽവി ഉണ്ടായാൽ പൂർണ ഉത്തരവാദിത്വം താൻ അടങ്ങുന്ന കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനാണെന്നും മുരളീധരൻ പറഞ്ഞു. തോൽവിയായാലും വിജയമായാലും ഏതെങ്കിലും ഒരാൾ അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി വേണ്ടത് കേന്ദ്രാനുമതി; ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിലേക്ക് വലിയ കടമ്പ കടന്നുവെന്ന് മന്ത്രി; വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കണ്ടെത്തി
അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്, 500ലേറെ പേര്‍ക്ക് ആശ്വാസം!