'നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ല, നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം'

Published : Feb 19, 2024, 10:31 AM ISTUpdated : Feb 19, 2024, 10:35 AM IST
'നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ല, നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം'

Synopsis

വന്യമൃഗശല്യത്തിനെതിരെ പ്രതിഷേധിച്ച  കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. അല്ലെങ്കിൽ  പ്രക്ഷോഭമെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: വയനാട്ടില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്. കാട്ടാനകള്‍ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് ശരിയല്ല. നാട്ടിൽ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം. നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ല. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. അല്ലെങ്കിൽ  പ്രക്ഷോഭം നടത്തും.സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ല. മൃഗങ്ങളെ ആരും കാട്ടിൽ പോയി കണ്ട് മുട്ടുന്നില്ല..ആന പ്രേമികൾക്ക് കർഷകരുടെ സ്ഥിതി അറിയില്ല. ആന പ്രേമികളാണ് തണ്ണീർ കൊമ്പൻ ചെരിയാൻ കാരണം. രാഹുൽ ഗാന്ധി വയനാട്ടില്‍ എത്താന്‍ വൈകിയെന്ന്  വിമർശിക്കുന്ന വി മുരളീധരന് കാര്യങ്ങൾ അറിയില്ല. വി.മുരളീധരൻ ഒരു പഞ്ചായത്ത് മെംബർ പോലും ആയിട്ടില്ലെന്നും കെ മുരളീധരന്‍ പരിഹസിച്ചു

ദൗത്യ സംഘത്തിന് തെറ്റിയില്ല, ബേലൂർ മഖ്ന മടങ്ങി വരുന്നു; ആന കേരള- കർണാടക അതിർത്തിക്കടുത്തെത്തി

കാട്ടാന ആക്രമണം; അജീഷിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക, 15 ലക്ഷം നല്‍കും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; 6 ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ്
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഎം-സിപിഐ ഭിന്നാഭിപ്രായങ്ങൾക്കിടെ ഇടതുമുന്നണി യോഗം ഇന്ന്, വിശദമായ ചർച്ച നടക്കും