കേരളത്തിൽ നിന്നൊരു ബിജെപി എംപി ഉണ്ടായിട്ടും ബജറ്റിൽ അർഹിക്കുന്ന പരിഗണന ഇല്ല, വിമര്‍ശനവുമായി കെ മുരളീധരന്‍

Published : Feb 01, 2025, 12:57 PM ISTUpdated : Feb 01, 2025, 01:00 PM IST
 കേരളത്തിൽ നിന്നൊരു ബിജെപി എംപി ഉണ്ടായിട്ടും ബജറ്റിൽ  അർഹിക്കുന്ന പരിഗണന ഇല്ല, വിമര്‍ശനവുമായി കെ മുരളീധരന്‍

Synopsis

കേരളത്തിന്‍റെ  ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണ്. ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു

തിരുവനന്തപുരം:  കേരളത്തിൽ നിന്നൊരു ലോക്സഭാ അംഗമുണ്ടായിട്ടുപോലും ബഡ്ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിചില്ലെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
 കേരളത്തിന്‍റെ  ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണിത്. ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബഡ്ജറ്റ് ആണിത്
 മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

 ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നിരാശ നൽകുന്നതെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേരളം കേന്ദ്രത്തിന്റെ ചിന്തയിൽ പോലുമില്ലാത്ത അവസ്ഥയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായിട്ടും സഹായങ്ങൾ ഒന്നുമില്ല. ഇലക്ഷൻ വരാൻപോകുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമാണ് ബഡ്ജറ്റ്. ലോക്സഭാ അംഗവും കേന്ദ്രമന്ത്രിയും ഉണ്ടായിട്ടുപോലും കേരളത്തിന് പ്രയോജനമില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യം ഉണ്ടെന്നു തോന്നുന്നുവെന്നും അദ്ദേഹം പരിഹസിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അമ്മേന്റെ കുട്ടീടെ മുഖമെല്ലാം മാറിയല്ലോ, എന്തിനാ വാവേ ഇത് ചെയ്തത്? ഓനൊന്നിനും പോകാത്തോനാ'; നെ‍ഞ്ചുപൊട്ടി ദീപക്കിന്റെ അച്ഛനും അമ്മയും
ബിജെപി പോലും മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ?, സിപിഎമ്മിന് വിഭ്രാന്തി, സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്