'അനുസരണ വേണം, തെറ്റിദ്ധാരണയുണ്ടാക്കരുത്'; സമസ്തയിലെ വിഭാഗീയതയില്‍ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍

Published : Feb 01, 2025, 11:46 AM IST
'അനുസരണ വേണം, തെറ്റിദ്ധാരണയുണ്ടാക്കരുത്';  സമസ്തയിലെ വിഭാഗീയതയില്‍ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍

Synopsis

സമസ്ത മുശാവറ അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതിയുണ്ട്, അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്ന് തങ്ങൾ ഓർമിപ്പിച്ചു

മലപ്പുറം: സമസ്തയിലെ വിഭാഗീയതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ വിഷയത്തില്‍ തീരുമാനമെടുക്കാൻ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. വിഷയത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം.

സമസ്ത മുശാവറ അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതിയുണ്ട്, അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്ന് തങ്ങൾ ഓർമിപ്പിച്ചു. വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നത്. പ്രഭാഷണ വേദികൾ നല്ലകാര്യങ്ങൾ പറയാൻ വേണ്ടി ഉപയോഗിക്കണം, തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കരുത്. പ്രവർത്തകർക്കും നേതാക്കൾക്കും അനുസരണ വേണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയുടെ പ്രചാരണത്തിനെതിരെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

Read More : 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: പദ്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നേര്‍ച്ച കാണാനെത്തിയ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി, ക്രൂരമായി മര്‍ദിച്ചു, യുവാവ് ആശുപത്രിയിൽ