'പാർട്ടി കൊലക്കേസുകളിൽ പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ട്'കെഎംഷാജിയുടെ ആരോപണത്തില്‍ അന്വേഷണം വേണം

Published : Feb 24, 2024, 10:27 AM ISTUpdated : Feb 24, 2024, 10:28 AM IST
'പാർട്ടി കൊലക്കേസുകളിൽ  പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ട്'കെഎംഷാജിയുടെ ആരോപണത്തില്‍ അന്വേഷണം വേണം

Synopsis

ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല.നിയമ നടപടി സ്വീകരിക്കുമെന്ന ഗോവിന്ദന്‍റെ  വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കെ.മുരളീധരന്‍

കോഴിക്കോട്: ടിപി കേസിലെ പ്രതിയായിരുന്ന പി കെ കുഞ്ഞനന്ദന്‍റെ  മരണത്തിൽ ദൂരൂഹത ആരോപിച്ച ലീഗ് നേതാവ്  കെ എം ഷാജിയെ പിന്തുണച്ച് കെ.മുരളീധരന്‍ എംപി രംഗത്ത്.ഷാജി പറഞ്ഞത് സ്വാഗതം ചെയ്യുന്നു .യുഡിഎഫ് ഷാജിക്ക് പിന്തുണ നൽകും.ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല.നിയമ നടപടി സ്വീകരിക്കുമെന്ന ഗോവിന്ദന്‍റെ  വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കു‌ഞ്ഞനന്തന്‍റെ  മരണകാരണം  ഭക്ഷ്യവിഷബാധയാണെന്നും ഇതിൽ അസ്വാഭിവകത ഉണ്ടെന്നുമായിരുന്നു ഷാജിയുടെ ആരോപണം.പാർട്ടിക്കൊലക്കേസുകളിൽ  പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ടെന്നാണ് ഷാജി വിശദീകരിച്ചത്. എന്നാൽ ഷാജിയുടെ ആരോപണത്തെ കുഞ്ഞ‍ന്തന്‍റെ  മകൾ ഷബ്ന തള്ളി.യുഡിഎഫ് സർക്കാരിന്‍റെ  കാലത്താണ് കുഞ്ഞനന്തൻ മരിച്ചതെന്ന ഷബ്ന മറുപടി നൽകുന്നുണ്ടെങ്കിലും  ഒന്നാം പിണറായി സർക്കാർ അധികാരത്തിലിരിക്കെ 2020 ജൂണിലാണ്  മരണമുണ്ടായത്.

'ഒരു പ്രമുഖ ക്രിമിനൽ മരിച്ചപ്പോൾ മറ്റൊരു നന്മമരം എഴുതിയ കരളലിയിക്കുന്ന ഗദ്ഗദക്കുറിപ്പ്'; പോസ്റ്റുമായി ബൽറാം

കെഎം ഷാജിക്ക് കു‍ഞ്ഞനന്തൻ്റെ മകളുടെ മറുപടി; 'തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള എറിഞ്ഞുനോക്കൽ, വെറും ജൽപനം'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്
പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം