കെ മുരളീധരന്‍ കൊവിഡ് ടെസ്റ്റ് നടത്തി; ഫലം വരുംവരെ വീട്ടില്‍ നിരീക്ഷണത്തില്‍

Published : Jul 24, 2020, 02:28 PM ISTUpdated : Jul 24, 2020, 02:43 PM IST
കെ മുരളീധരന്‍ കൊവിഡ് ടെസ്റ്റ് നടത്തി; ഫലം വരുംവരെ വീട്ടില്‍ നിരീക്ഷണത്തില്‍

Synopsis

പരിശോധനാഫലം വരുന്നത് വരെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും എംപിയെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.   

കോഴിക്കോട്: വടകര എം പി കെ മുരളീധരന്‍ കൊവിഡ് പരിശോധന നടത്തി. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എംപിയോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. നാളെ മുരളീധരന്‍റെ കൊവിഡ് ഫലം വരും. പരിശോധനാഫലം വരുന്നത് വരെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും എംപിയെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. 

അതേസമയം തിരുവനന്തപുരം മേയർ കെ ശ്രീകുമാർ നിരീക്ഷണത്തിൽ പോയി. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയർ  സ്വയം നിരീക്ഷണത്തിൽ  പോയത്. ഒരു കോർപ്പറേഷൻ ജീവനക്കാരിക്കും രോഗം പിടിപിപ്പെട്ടിരുന്നു. കൗൺസിലർമാർക്കും ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോയില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മേയർ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസിൽ നിന്ന് ഓദ്യോഗിക അറിയിപ്പ് വന്നത്.
 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി