പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനുമെതിരെ പരാതി പറയേണ്ട സാഹചര്യമില്ലെന്ന് കെ.മുരളീധരൻ

Published : Aug 08, 2021, 12:27 PM IST
പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനുമെതിരെ പരാതി പറയേണ്ട സാഹചര്യമില്ലെന്ന് കെ.മുരളീധരൻ

Synopsis

മുസ്ലീംലീഗിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ആ പാർട്ടിക്കുണ്ട്. പ്രതിപക്ഷ നേതാവിനെക്കുറിച്ചോ കെപിസിസി പ്രസിഡൻറിനെക്കുറിച്ചോ പരാതി പറയേണ്ട ഒരു സാഹചര്യവുമില്ല.

തിരുവനന്തപുരം: പ്രചാരണസമിതിയുടെ ചുമതലയേറ്റെടുത്തതിൽ അതൃപ്തിയില്ലെന്ന് കെ.മുരളീധരൻ എംപി. പാർട്ടി ഏൽപിച്ച ചുമതല താൻ കൈകാര്യം ചെയ്യും. താൻ കെപിസിസി അധ്യക്ഷനായിരുന്നയാളാണ് എന്നാൽ പ്രചാരണ സമിതി ചുമതല അതിന് താഴെയാണെന്നും കെ.മുരളീധരൻ പറഞ്ഞു. 

മുസ്ലീംലീഗിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ആ പാർട്ടിക്കുണ്ട്. പ്രതിപക്ഷ നേതാവിനെക്കുറിച്ചോ കെപിസിസി പ്രസിഡൻറിനെക്കുറിച്ചോ പരാതി പറയേണ്ട ഒരു സാഹചര്യവുമില്ല. പുനസംഘടനയിൽ ഗ്രൂപ്പ്  വീതം വയ്പ്പുണ്ടാകില്ല. കഴിവാണ് പുനസം​ഘ‌ടനയിൽ പ്രധാനമെന്നും എന്നാൽ ഗ്രൂപ്പിൽ അംഗമായിരുന്നത് ഒരു അയോഗ്യതയല്ലെന്നും മുരളീധരൻ പറഞ്ഞു. പുനസംഘടനയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അർഹമായ പരിഗണന നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും
പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, പയ്യോളിയിൽ ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു