
കോഴിക്കോട്:കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും വിഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ യോജിച്ച നീക്കത്തിലും പ്രതികരണവുമായി കെ മുരളീധരന്‍ എംപി രംഗത്ത്.ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണ്.അത് നേരത്തെ കെ. കരുണാകരനെതിരെയായിരുന്നു. ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടക്കട്ടെ.ആരു ജയിച്ചാലും അംഗീകരിക്കണം.കോൺഗ്രസിലും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് വേണം .ഇന്നത്തെ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടനയെ ചൊല്ലി തർക്കം, അയയാതെ ഗ്രൂപ്പുകൾ; താരിഖ് അൻവർ നാളെയെത്തും
തര്‍ക്കപരിഹാരത്തിന് എഐസിസി ജനറല്‍സെക്രട്ടറി നാളെ കേരളത്തിലെത്തും.പരാതികളുമായി ഹൈക്കമാന്‍റിനെ തന്നെ സമീപിക്കാനാണ് എ,ഐ ഗ്രൂപ്പുകളുടെ തീരുമാനം. താരിഖ് അന്‍വറില്‍ നിന്ന് നീതിപൂര്‍വമായ പരിഹാരമുണ്ടാകില്ലെന്ന വിലയിരുത്തലാണ് ഗ്രൂപ്പ് നേതാക്കള്‍. പരാതികള്‍ നല്‍കിയപ്പോഴും കെപിസിസി നേതൃത്വത്തിനോട് മൃദുസമീപനമാണ് കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി കാണിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ച കേരളത്തില്‍ തന്നെ മതിയെന്നാണ് എഐസിസി നിലപാട്.. അതേസമയം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് വിഡി സതീശനെതിരായ പടയൊരുക്കത്തില്‍ തന്നെയാണ് എ,ഐ ഗ്രൂപ്പുകള്‍
'കോൺഗ്രസ് രാജ്യത്ത് നാമവശേഷമാകുന്നു'; വിവാദ പരാമർശവുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam