'പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും, കത്ത് കിട്ടിയില്ല'; കെപിസിസി മുന്നറിയിപ്പിൽ കെ മുരളീധരൻ

Published : Mar 11, 2023, 09:36 AM ISTUpdated : Mar 11, 2023, 01:19 PM IST
'പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും, കത്ത് കിട്ടിയില്ല'; കെപിസിസി മുന്നറിയിപ്പിൽ കെ മുരളീധരൻ

Synopsis

പാ‍ർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും മുരളീധരൻ

തിരുവനന്തപുരം: പരസ്യമായി പാ‍ർട്ടിയെ വിമർശിക്കുന്നതിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടി പ്രവ‍ർത്തനം നിർത്തണം എന്ന് പറഞ്ഞാൽ നിർത്തും. പാ‍ർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിമർശനങ്ങൾ പാർട്ടി വേദിയിലല്ലാതെ പുറത്തുനടത്തിയെന്നാണ് മുരളീധരനും എം കെ രാഘവനുമെതിരെ കെപിപിസിയുടെ വിമർശവനം. എന്നാൽ എവിടെയാണ് പാർട്ടി വേദിയെന്നും മുരളീധരൻ ചോദിച്ചു. വിമർശനങ്ങൾ പാർട്ടി വേദിയിലല്ലാതെ പുറത്തുനടത്തിയെന്നാണ് മുരളീധരനും എം കെ രാഘവനുമെതിരെ കെപിപിസിയുടെ വിമർശവനം. എന്നാൽ എവിടെയാണ് പാർട്ടി വേദിയെന്നും മുരളീധരൻ ചോദിച്ചു. രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും എക്സിക്യൂട്ടീവ് വിളിക്കണമെന്നുമൊക്കെ പറഞ്ഞത് പാർട്ടി വേദിക്ക് വേണ്ടിയാണ്. അതിലെന്താണ് തെറ്റെന്ന് മനസ്സിലായിട്ടില്ലെന്നും മുരളീധരൻ. 

കോൺഗ്രസിനെ പരസ്യമായി വിമർശിച്ചുവെന്ന പേരിൽ എം കെ രാഘവന് താക്കീത് നൽകുകയും കെ മുരളീധരന് പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇരുവർക്കും കത്തയയ്ക്കുകയായിരുന്നു. കോഴിക്കോട് നടന്ന ഒരു ചടങ്ങിൽ, കോൺഗ്രസിൽ ഇപ്പോൾ ഉപയോഗിച്ച് വലിച്ചെറിയൽ സംസ്കാരമാണെന്ന് എം കെ രാഘവൻ വിമർശിച്ചിരുന്നു. കൂടാതെ മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളു എന്നും രാഘവൻ വിമർശിച്ചിരുന്നു. ഇന്നു ആരും രാജാവ് നഗ്നനാണ് എന്ന പറയാൻ തയ്യാറല്ല. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരിൽ ആരും ഒന്നും പറയില്ല എന്നായിരുന്നു രാഘവന്റെ വാക്കുകൾ. ഇതിനെ പിന്തുണച്ച് കെ മുരളീധരനും രംഘത്തെത്തിയിരുന്നു. 

കോൺഗ്രസ് പാർട്ടിയുടെ വികാരമാണ് എം കെ രാഘവന്‍ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തെ പിന്തുണച്ചുള്ള മുരളീധരന്റെ പ്രതികരണം. ഇതാണ് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടിക്കുള്ളിൽ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാദമാകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടാതിരുന്നാലാണ് പാർട്ടിയിൽ ഗ്രേസ് മാർക്കെന്നും മുരളീധരന്‍ തുറന്നടിക്കുകയും ചെയ്തിരുന്നു. എംകെ രാഘവന്‍ ഒറ്റയ്ക്കല്ലെന്നും സമാന അഭിപ്രായമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്നും കൂടി മുരളീധരൻ പറഞ്ഞുവച്ചിരുന്നു. നേരത്തെ ശശി തരൂരിന് പരിപൂർണ്ണ പിന്തുണ നൽകിയും എം കെ രാഘവൻ കോൺഗ്രസിൽ വിമതസ്വരം ഉയർത്തിയിരുന്നു. 

Read More : എം കെ രാഘവന് താക്കീത്, മുരളീധരന് മുന്നറിയിപ്പ്; പരസ്യപ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് സുധാകരൻ

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം