'തൃശ്ശൂരിൽ ബിജെപിയെ മൂന്നാം സ്ഥാനത്താക്കും, കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല': മുരളീധരൻ

Published : Mar 08, 2024, 07:16 PM ISTUpdated : Mar 08, 2024, 07:22 PM IST
'തൃശ്ശൂരിൽ ബിജെപിയെ മൂന്നാം സ്ഥാനത്താക്കും, കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല': മുരളീധരൻ

Synopsis

'ഇന്നലെയാണ് സീറ്റുമാറണമെന്ന കാര്യം അറിയിച്ചത്. ഞാനത് ഏറ്റെടുത്തു.  ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ നയം'.

കോഴിക്കോട് : തൃശൂരിൽ മത്സരിക്കണമെന്ന പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് കെ മുരളീധരൻ എംപി. ഇന്നലെയാണ് സീറ്റുമാറുന്നതിനെ കുറിച്ച് അറിഞ്ഞത്. നാളെ മുതൽ തൃശൂരിൽ പ്രചാരണം തുടങ്ങും. നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നു. പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുന്നു. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ നയം. ഒരിടത്തും അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. കേരളത്തിലവര്‍ക്ക് നിലം തൊടാൻ കഴിയില്ല. ഇന്നലെയാണ് സീറ്റുമാറണമെന്ന കാര്യം അറിയിച്ചത്. ഞാനത് ഏറ്റെടുത്തു. നേരത്തെ വട്ടിയൂര്‍ക്കാവിൽ നിന്നും വടകരയിലെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലായിരുന്നു അത്. ഇനി തൃശൂരിൽ മത്സരിക്കും. കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല. ബിജെപി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാര്‍ട്ടി ഏൽപ്പിച്ച ദൗത്യം. പത്മജയെ ബിജെപി മുന്നിൽ നിർത്തിയാൽ അത്രയും പണി കുറയുമെന്നും മുരളീധരൻ പരിഹസിച്ചു.  

'അന്ന് മാസം 400 ൽ തുടങ്ങി, ഇന്ന് 30000 വരെ കിട്ടും' സര്‍പ്രൈസ് നൽകിയ ശുചിത്വ മിഷൻ മേധാവിയോട് ഉദയകുമാരി

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ; റിയാസിനെ വിളിക്കാത്തതിൽ പ്രതിഷേധം, പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ലിഫ്റ്റിനെടുത്ത കുഴിയിൽ മൃതശരീരം, വലിച്ചിഴച്ചതിന്‍റെ പാടുകളുണ്ടെന്ന് ദൃക്സാക്ഷികൾ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം