'തൃശൂർ ഡീൽ പാലക്കാടും ആവർത്തിക്കുന്നു, തിരക്കഥ തുടക്കത്തിലേ പൊളിഞ്ഞു'; കള്ളപ്പണ ആരോപണത്തില്‍ കെ മുരളീധരൻ

Published : Nov 06, 2024, 07:56 PM IST
'തൃശൂർ ഡീൽ പാലക്കാടും ആവർത്തിക്കുന്നു, തിരക്കഥ തുടക്കത്തിലേ പൊളിഞ്ഞു'; കള്ളപ്പണ ആരോപണത്തില്‍ കെ മുരളീധരൻ

Synopsis

കൊടകര കുഴൽപ്പണ കേസ് മറയ്ക്കാൻ ബിജെപിയെ സിപിഎം സഹായിക്കുകയാണ് പാലക്കാട്ടെ  കള്ളപ്പണ ആരോപണമെന്ന് കെ മുരളീധരൻ. ഇലക്ഷൻ കഴിഞ്ഞാലും നിയമപോരാട്ടം നടത്തുമെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദുബൈ: പാലക്കാട്ടെ പാതിരാ റെയ്ഡില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന കള്ളപ്പണ ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പെട്ടിക്കുള്ളിൽ പണം ആണെന്ന് ആര് പറഞ്ഞെന്ന് കെ മുരളീധരൻ ചോദിക്കുന്നു. കോൺഗ്രസിനോട് സിപിഎം സ്വീകരിക്കുന്ന പുതിയ നയത്തിന്റെ പ്രവർത്തന ഉദ്ഘാടനമാണ് നടന്നത്. സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം, ഒരേ നിറം, ഒരേ താളം. തൃശൂർ ഡീൽ വീണ്ടും പാലക്കാട്‌ ആവർത്തിക്കുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു. 

കൊടകര കുഴൽപ്പണ കേസ് മറയ്ക്കാൻ ബിജെപിയെ സിപിഎം സഹായിക്കുകയാണ്. ബിജെപിയോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ബിജെപിയുടെയും സിപിഎമ്മിന്‍റെയും മുഖ്യശത്രു കോൺഗ്രസാണ്. തിരക്കഥ തുടക്കത്തിൽ തന്നെ പൊളിഞ്ഞു. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഇല്ലാതെ പൊലീസ് കയറിയത് ഗുരുതരമായ കാര്യമാണ്. ഇലക്ഷൻ കഴിഞ്ഞാലും നിയമപോരാട്ടം നടത്തുമെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: ബാ​ഗിൽ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോ? പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും