കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; 'കെപിസിസി പ്രസിഡ‍ൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്'

Published : Apr 10, 2025, 09:39 AM IST
കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; 'കെപിസിസി പ്രസിഡ‍ൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്'

Synopsis

സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്നും എന്നാൽ കെപിസിസി അധ്യക്ഷനെ മാറ്റില്ലെന്നും കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ. നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല. കെപിസിസി പ്രസിഡൻ്റിനെ മാറ്റുമെന്നത് തെറ്റായ പ്രചാരണമാണ്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ നല്ല ബന്ധത്തിലാണെന്നും കെ മുരളീധരൻ പറഞ്ഞു.

പ്രവർത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്ന കുറേപ്പേർ പാർട്ടിയിലുണ്ട്. അവരെയെല്ലാം മാറ്റിനിർത്തും. എഐസിസി നേതൃത്വത്തിൻ്റെ തീരുമാനം സ്വാഗതാർഹമാണ്. ഡിസിസികൾക്ക് കൂടുതൽ ചുമതല നൽകണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 20000 വോട്ട് ഭൂരിപക്ഷത്തിന് ജയിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും. സ്ഥാനാർത്ഥി നിർണയത്തിൽ ഒരു അവ്യക്തതയുമില്ല. ആരെ നിർത്തിയാലും പിന്തുണക്കുമെന്നാണ് പിവി അൻവർ പറഞ്ഞത്. 

കേരളത്തിൽ ലഹരി വ്യാപകമാകുന്നത് സർക്കാരിൻ്റെ പിടിപ്പുകേടുകൊണ്ടാണ്. ഒരു ഭാഗത്ത് ലഹരിക്കെതിരെ പ്രചാരണം നടത്തും മറുഭാഗത്ത് ലഹരി ഒഴുകുകയാണ്. വെള്ളപ്പള്ളിയുടെ മലപ്പുറം പരാമർശം തെറ്റാണ്. എകെ ആൻ്റണിയും ഗംഗാധരനും ജയിച്ചത് മലപ്പുറത്ത് നിന്നാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപയോഗിച്ച് പലരും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. അതിവിടെ വിലപ്പോവില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്