ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചത് നന്നായി, പുതുപ്പള്ളിയിൽ 25000 വോട്ടിന് ജയിക്കും: മുരളീധരൻ

Published : Jul 25, 2023, 10:54 AM IST
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചത് നന്നായി, പുതുപ്പള്ളിയിൽ 25000 വോട്ടിന് ജയിക്കും: മുരളീധരൻ

Synopsis

ആതിഥേയ സംസ്കാരം നൻമയുടെ ലക്ഷണമാണെന്നും നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോയെന്നുമായിരുന്നു മന്ത്രി വാസവന്റെ വിമർശനം

ദില്ലി: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് വടകര എംപി കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതിൽ തെറ്റില്ല. പ്രവർത്തകരുടെ വികാരം മാന്യമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിനെ കുറിച്ച് മുരളീധരൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസിക്കും ഇല്ലാത്ത പ്രശ്നമാണ് മന്ത്രി വിഎൻ വാസവനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആതിഥേയ സംസ്കാരം നൻമയുടെ ലക്ഷണമാണെന്നും നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോയെന്നുമായിരുന്നു മന്ത്രി വാസവന്റെ വിമർശനം. ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്നമെന്നും ഇപ്പോഴും ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് പോസ്റ്റ് ഇടുന്നവർ ചിന്തിക്കണമെന്നും കെ മുരളീധരൻ തിരിച്ചടിച്ചു.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരണം നടത്തണം എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ഇന്ന് രാജ്യത്തെ ഗൗരവമുള്ള വിഷയം ഇതുതന്നെയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആരുടെയും സൗജന്യം കോൺഗ്രസിന് ആവശ്യമില്ല. അവിടെ മത്സരം ഒഴിവാക്കേണ്ട സാഹചര്യമില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതല്ല പൊതുവികാരം. മൃഗീയ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ യുഡിഎഫ് ജയിക്കും. കുറഞ്ഞത് 25000 വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്