
പാലക്കാട്: പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് ഉപതരെഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആവർത്തിച്ച് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതേ സമയം കെപിസിസി നേതൃത്വം ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് കെ മുരളീധരൻ വ്യക്തമായ ഉത്തരം നൽകിയില്ല. തൻ്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താൻ അവിടെ ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സുരേഷ് ഗോപി സിനിമ ഡയലോഗിൽ നിന്ന് പുറത്ത് വരണമെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുംവരെ ചർച്ച ചെയ്യാനില്ല. കൊടകര വെളിപ്പെടുത്തൽ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam