'എല്ലാ കോൺഗ്രസുക്കാർക്കും തരൂരിന്‍റെ പരിപാടില്‍ പങ്കെടുക്കാം'; അതിൻ്റെ പേരിൽ നടപടി ഉണ്ടാകില്ലെന്ന് കെ മുരളീധരൻ

By Web TeamFirst Published Nov 20, 2022, 11:08 AM IST
Highlights

ശശി തരൂരിന് ഒരു വിലക്കുമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും എല്ലാ കോൺഗ്രസുക്കാർക്കും പങ്കെടുക്കാം. അതിന്റെ പേരിൽ ആർക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കെ മുരളീധരൻ അറിയിച്ചു.

കോഴിക്കോട്: ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെ മുരളീധരൻ എംപി. ശശി തരൂരിന് ഒരു വിലക്കുമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും എല്ലാ കോൺഗ്രസുക്കാർക്കും പങ്കെടുക്കാം. അതിന്റെ പേരിൽ ആർക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കെ മുരളീധരൻ അറിയിച്ചു.

ശശി തരൂർ കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനം പാർട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും കോൺഗ്രസ് പരിപാടികളിൽ തരൂർ പങ്കെടുക്കുന്നതാണ് നല്ലതെന്നും കെ മുരളീധരൻ പ്രതികരിച്ചു. മൂന്ന് മാസം മുമ്പ് വരെ അദ്ദേഹം പരിപാടികളിൽ പങ്കെടുത്തിരുന്നു. കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ശശി തരൂർ. എ ഐ സി സി തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരെ നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍, തരൂർ ഇപ്പോൾ നേതാക്കളെ കാണുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച കെ മുരളീധരൻ, അതിന് വേറെ ഒരു കണ്ണ് കൊണ്ട് കാണേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

ശശി തരൂർ പറയുന്നത് കോൺഗ്രസ്‌ നയം തന്നെയാണെന്നും തരൂരിന് ഒരു വിലക്കുമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും എല്ലാ കോൺഗ്രസ്‌ കാർക്കും പങ്കെടുക്കാം. അതിന്റെ പേരിൽ ആർക്കും നടപടി ഉണ്ടാവില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. അതേസമയം, സംസ്ഥാന സർക്കാരിന്റെ പല സ്ഥാപനങ്ങളിൽ ഭരിക്കുന്നത് സിപിഎം നേരിട്ടാണെന്ന് കെ മുരളീധരൻ വിമര്‍ശിച്ചു. കെ റെയിൽ തുടരുമോ ഇല്ലയോ എന്നാ കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകുന്നില്ലെന്നും പാർട്ടി സെക്രട്ടറി ആണ് എല്ലാത്തിനും മറുപടി നൽകുന്നതെന്നും കെ മുരളീധരൻ വിമര്‍ശിച്ചു. 

click me!