പുറത്താക്കിയവർ തിരികെ വരണ്ട, അവർ വേസ്റ്റാണെന്ന് കെ മുരളീധരൻ

Published : Sep 04, 2021, 12:18 PM ISTUpdated : Sep 04, 2021, 02:21 PM IST
പുറത്താക്കിയവർ തിരികെ വരണ്ട, അവർ വേസ്റ്റാണെന്ന് കെ മുരളീധരൻ

Synopsis

തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു മുരളീധരൻ്റെ പ്രസ്താവന. കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു,

തിരുവനന്തപുരം: കോൺഗ്രസ് പുറത്താക്കിയവർ തിരികെ വരേണ്ടെന്നും അവർ വേസ്റ്റാണെന്നും കെ മുരളീധരൻ. മാർകിസ്റ്റ് പാർട്ടി വേസ്റ്റ് ബോക്സാണെന്നാണ് മുരളിയുടെ പരിഹാസം. എന്നാൽ തെറ്റിദ്ധാരണയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയവരെ മടക്കി കൊണ്ട് വരാൻ ശ്രമിക്കണമെന്നും പ്രസിഡന്‍റുമാർ ചുമതല ഏൽക്കുന്ന വേദി കലാപ വേദി ആക്കരുത് എന്നും മുരളീധരൻ പറ‍ഞ്ഞു.

സെമി കേഡർ സിസ്റ്റത്തിലേക്ക് പാർട്ടി പോകണമെന്നും അപ്പോൾ ശൈലിയിൽ മാറ്റം വരുമെന്നുമാണ് മുരളി പറയുന്നത്. പഴയതൊക്കെ ഒരു പാട് പറയാനുണ്ടെന്നും താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടണം എന്ന് പറഞ്ഞ മുരളി ഉന്നം വച്ചത് രമേശ് ചെന്നിത്തലയെ.

തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു മുരളീധരൻ്റെ പ്രസ്താവന. കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു, എന്നാൽ എംപിമാരായ അടൂ‌ർ പ്രകാശും ശശി തരൂരും ചടങ്ങിലെത്തിയിരുന്നില്ല. എം എം ഹസനും എത്തിയില്ല. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'