കോൺ​ഗ്രസിൽ പ്രശ്നങ്ങൾ ഉണ്ട്, ചർച്ച ചെയ്യേണ്ട സമയം ഇതല്ല; കെ മുരളീധരൻ

Web Desk   | Asianet News
Published : Nov 26, 2020, 11:45 AM IST
കോൺ​ഗ്രസിൽ പ്രശ്നങ്ങൾ ഉണ്ട്, ചർച്ച ചെയ്യേണ്ട സമയം ഇതല്ല; കെ മുരളീധരൻ

Synopsis

 താൻ  ഏതായാലും പ്രവർത്തകരുടെ വികാരത്തോടൊപ്പമാണ്. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ ചർച്ച ചെയ്യേണ്ട സമയം ഇത് അല്ല എന്നും മുരളീധരൻ പറഞ്ഞു. 

തിരുവനന്തപുരം: കിഫ്ബി വരുന്നതിനു മുമ്പും കേരളത്തിൽ വികസനം ഉണ്ടായിട്ടുണ്ട് എന്ന് കെ മുരളീധരൻ എംപി. വികസനത്തിൽ കിഫ്ബി ഒരു ഘടകം അല്ല. കുറെ കടം തിരിച്ചുകൊടുക്കേണ്ട അവസ്ഥയാണ്. കിഫ്ബി ഒട്ടും സുതാര്യമല്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

കേന്ദ്ര ഏജൻസികളെ കേരളം കത്ത് അയച്ചു ക്ഷണിച്ചു വരുത്തിയതാണ്. അല്ലാതെ തന്നെ വരാൻ ശ്രമിക്കുന്നവരാണ് ഈ ഏജൻസികൾ. പക്ഷെ ഇപ്പോഴും കേരളത്തോട് കേന്ദ്ര ഏജൻസികൾ മൃദുസമീപനം സ്വീകരിക്കുകയാണ്. 

കോൺ​ഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം. പ്രവർത്തകരുടെ ആത്മവീര്യം ചോർന്ന് പോയിട്ടില്ല. പക്ഷേ നേതാക്കൾ അതിനൊപ്പം സഹകരിക്കണം. താൻ  ഏതായാലും പ്രവർത്തകരുടെ വികാരത്തോടൊപ്പമാണ്. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ ചർച്ച ചെയ്യേണ്ട സമയം ഇത് അല്ല എന്നും മുരളീധരൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി
വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു