Latest Videos

സോളാ‍ർ പീഡനക്കേസ്: പരാതിക്കാരി ഇന്ന് രഹസ്യമൊഴി നൽകിയില്ല

By Web TeamFirst Published Nov 26, 2020, 11:36 AM IST
Highlights

 മുൻമന്ത്രി  എ.പി. അനിൽകുമാറിനെതിരായ കേസിലാണ് രഹസ്യമൊഴിയെടുക്കേണ്ടിയിരുന്നത്.

കൊച്ചി: സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്താൻ സാധിച്ചില്ല.  പണിമുടക്കായതിനാൽ ഇന്ന് മൊഴി നൽകാൻ എത്താനാവില്ലെന്ന് പരാതിക്കാരി അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. 

സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ രാവിലെ 11 ന് ഹാജരാകാനാണ് പരാതിക്കാരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻമന്ത്രി  എ.പി. അനിൽകുമാറിനെതിരായ കേസിലാണ് രഹസ്യമൊഴിയെടുക്കുന്നത്. 

കൊച്ചിയിലെ ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുൻപ് ഇവിടെയെത്തിയ പൊലീസ് സംഘം ഹോട്ടൽ മുറിയിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

click me!