'വിഡി സതീശന് കരുണാകരന്‍റെ ശാപമില്ല, അതുകൊണ്ട് പ്രമോഷന് ഭാവിയിലും തടസ്സം ഉണ്ടാകില്ല'; കെ മുരളീധരന്‍

Published : Aug 11, 2025, 07:37 PM IST
K Muraleedharan

Synopsis

ദേശീയപാത തകർന്നതുപോലെ ചിലര്‍ താഴോട്ട് പതിക്കാന്‍ കാരണം കെ കരുണാകരയിൽ നിന്ന് കിട്ടിയ ശാപം എന്ന് മുരളീധരന്‍

തൃശൂര്‍: കെ കരുണാകരന്‍റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് വി ഡി സതീശനെന്ന് കെ മുരളീധരന്‍. അതുകൊണ്ട് വിഡി സതീശന്‍റെ പ്രമോഷന് ഭാവിയിലും തടസ്സം ഉണ്ടാകില്ല, കെ കരുണാകരന്റെ മനസ്സിൽ വേദന ഉണ്ടാക്കിയവർ പൊങ്ങേണ്ട സമയത്ത് ദേശീയപാത തകർന്നതുപോലെ താഴോട്ട് പതിക്കുകയായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു. 

ദേശീയപാത തകർന്നതുപോലെ ചിലര്‍ താഴോട്ട് പതിക്കാന്‍ കാരണം കെ കരുണാകരയിൽ നിന്ന് കിട്ടിയ ശാപം കാരണമാണ് എന്നും സതീശന് അങ്ങനെ ഒരു ശാപം കിട്ടിയിട്ടില്ല എന്നും മുരളീധരന്‍ പറഞ്ഞു. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന എം എ ജോൺ പുരസ്‌കാര സമർപ്പണ വേദിയിലായിരുന്നു മുരളീധരന്‍റെ പരാമര്‍ശം.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം