
തിരുവനന്തപുരം: കെ മുരളീധരൻ എവിടെ മത്സരിക്കാനും യോഗ്യനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ച്ചയില്ലെന്നും രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നാലെ വയനാട്ടിൽ മത്സരിപ്പിക്കുമോ എന്നുള്ള ചർച്ചയ്ക്ക് പ്രസക്തിയുള്ളൂവെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരൻ നേരിട്ടത് കനത്ത പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം വന്നത്.
കെ മുരളീധരൻ ഏതു സ്ഥാനത്തിനും ഫിറ്റാണ്. വേണമെന്നുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനവും നൽകും. മുരളിക്ക് കെപിസിസി പ്രസിഡന്റാവാനും യോഗ്യതയുണ്ട്. നേരത്തെ മുരളി പ്രസിഡന്റ് ആയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ല. തൃശൂരിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാവും. കേരള കോൺഗ്രസ് എം തിരികെ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മാണിയെ മറക്കാനാവില്ല. ആവശ്യമെങ്കിൽ അങ്ങോട്ട് പോയി ചർച്ച നടത്തുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam