മുസ്ലിം ലീഗിന് ആറ് സീറ്റിന് വരെ അര്‍ഹതയുണ്ട്, ടിപി കേസിന്റെ മാസ്റ്റര്‍ ബ്രെയിൻ പിണറായിയാകാം: കെ മുരളീധരൻ

Published : Feb 21, 2024, 10:55 AM IST
മുസ്ലിം ലീഗിന് ആറ് സീറ്റിന് വരെ അര്‍ഹതയുണ്ട്, ടിപി കേസിന്റെ മാസ്റ്റര്‍ ബ്രെയിൻ പിണറായിയാകാം: കെ മുരളീധരൻ

Synopsis

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ അന്നത്തെ പൊലീസ് ശാസ്ത്രീയമായ അന്വേഷണമാണ് നടത്തിയതെന്ന് കെ മുരളീധരൻ

കോഴിക്കോട്: മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. മുസ്ലിം ലീഗ് സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. സിപിഐക്ക് ഇടതുമുന്നണിയിൽ നാല് സീറ്റ് നൽകുന്നുണ്ട്. നിലവിൽ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചിട്ടില്ല. സമരാഗ്നി യാത്രക്ക് ശേഷം സീറ്റ് വിഷയത്തിൽ തീരുമാനമുണ്ടാകും. കെ സുരേന്ദ്രന്റെ യാത്രയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല. എസ്‌സി - എസ്‌ടി വിഭാഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്നത് പിന്നാക്ക വിഭാഗങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. 

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ അന്നത്തെ പൊലീസ് ശാസ്ത്രീയമായ അന്വേഷണമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ പരമാവധി പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തു. കേസ് രാഷ്ട്രീയപ്രേരിതമല്ല. കൊലപാതകത്തിന്റെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാകാം. കൊലപാതകത്തിന് പിന്നിൽ മാസ്റ്റര്‍ ബ്രെയിൻ ആയവര്‍ പുറത്ത് സുഖമായി ഇരിക്കുകയാണ്. കേസ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മന്ത്രിസഭയിൽ ഉണ്ടായിരുന്നവര്‍ക്കേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'