പറഞ്ഞോളൂ, കണക്ക് കൂടി നോക്കണമെന്ന് കെജ്‍രിവാളിനോട് ബാലഗോപാൽ; ദില്ലി മുഖ്യമന്ത്രിക്ക് ധനമന്ത്രിയുടെ മറുപടി

Published : May 16, 2022, 12:38 PM ISTUpdated : May 16, 2022, 01:24 PM IST
പറഞ്ഞോളൂ, കണക്ക് കൂടി നോക്കണമെന്ന് കെജ്‍രിവാളിനോട് ബാലഗോപാൽ; ദില്ലി മുഖ്യമന്ത്രിക്ക് ധനമന്ത്രിയുടെ മറുപടി

Synopsis

സ്വന്തം സർക്കാർ നല്ലാതാണെന്ന് കെജ്‍രിവാളിന് പറയാം; നീതി ആയോഗിന്റെ എല്ലാ കണക്കുകളിലും കേരളമാണ് മുന്നിലെന്ന് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് മറുപടിയുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കെജ്‍രിവാൾ രാഷ്ട്രീയം പറഞ്ഞോട്ടെ എന്ന് ബാലഗോപാൽ. സ്വന്തം സർക്കാർ നല്ലാതാണെന്ന് അദ്ദേഹത്തിന് പറയാം. എന്നാൽ കണക്കുകൾ കൂടി പരിശോധിക്കണം. നീതി ആയോഗിന്റെ എല്ലാ കണക്കുകളിലും കേരളമാണ് മുന്നിലെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. ദില്ലിക്ക് കൂടുതൽ കേന്ദ്ര സഹായം കിട്ടുന്നുണ്ട്, എന്നിട്ടും കണക്കുകളിൽ മുന്നിൽ കേരളമാണ്. കേരളത്തിലെ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും ബാലഗോപാൽ തിരുവനന്തപുരത്ത് പറഞ്ഞു. കെജ്‍രിവാൾ കിഴക്കമ്പലത്ത് നടത്തിയ വിമർശനങ്ങൾക്കാണ് ബാലഗോപാൽ മറുപടി നൽകിയത്. 

'ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല', ആംആദ്മി -ട്വന്റി 20 സഖ്യത്തോട് വോട്ട് തേടി യുഡിഎഫ്

കേരളത്തിലും സർക്കാർ രൂപീകരിക്കുമെന്നായിരുന്നു കെജ്‍രിവാളിന്റെ പ്രഖ്യാപനം. ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയത്. അത് ദൈവത്തിന്റെ മാജിക്കാണ്. കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടെ, അഴിമതി ഇല്ലാതാക്കണ്ടേ... ദില്ലി മുഖ്യമന്ത്രി ചോദിച്ചു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ പറഞ്ഞു. 

പി.വി.ശ്രീനിജൻ മാപ്പുപറയണമെന്ന് സാബു എം.ജേക്കബ്, കുന്നംകുളം മാപ്പ് കയ്യിലുണ്ടോ എന്ന് എംഎൽഎ

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'