കെ ഫോൺ ഉദ്ഘാടനം അടുത്തയാഴ്ച; ആദ്യഘട്ട സേവനം ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്ക്

Published : Feb 13, 2021, 06:20 AM ISTUpdated : Feb 13, 2021, 08:55 AM IST
കെ ഫോൺ ഉദ്ഘാടനം അടുത്തയാഴ്ച; ആദ്യഘട്ട സേവനം ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്ക്

Synopsis

പൂർണമായും സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുളള കേരളാ ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക് അഥാവ കെ ഫോണാണ് നിലവിൽ വരുന്നത്. 

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം അടുത്തയാഴ്ച. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾക്കാണ് സേവനം നൽകുന്നത്. എന്നാൽ സംസ്ഥാനത്തെങ്ങ്ങും കെ ഫോൺ നേരിട്ട് വീടുകളിൽ ഇന്‍റർനെറ്റ് സേവനം നൽകില്ല.

പൂർണമായും സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുളള കേരളാ ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക് അഥാവ കെ ഫോണാണ് നിലവിൽ വരുന്നത്. ഇതിന്‍റെ ആദ്യഘട്ട ഉദ്ഘാടനം അടുത്തയാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാ‍ട് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളാക്കാകും ആദ്യഘട്ടത്തിൽ സേവനം ലഭിക്കുക. വരുന്ന ജൂലൈയോടെ പ്രവർത്തനം സംസ്ഥാന വ്യാപകമാക്കാനാണ് നീക്കം. 

ഓഫീസുകൾക്കും സ്കൂളുകൾക്കും കെ ഫോൺ നേരിട്ട് ഇന്‍റർനെറ്റ് സേവനം നൽകുമെങ്കിലും വീടുകൾക്ക് നൽകില്ല. കെ ഫോണിന്‍റെ പ്രധാന ഫൈബർ ഒപ്റ്റിക്സ് ശ്യംഖലയിൽ നിന്ന് കേബിൾ ഓപ്പറേറ്റർമാർ അടക്കമുളള പ്രദേശിയ ശ്യംഖലകൾക്ക് നിശ്ചിക തുക നൽകി വിതരാണാവകാശം നേടാം. ഈ പ്രാദേശിക വിതരണ ശ്യംഖലകളാകും ഇന്‍റർനെറ്റ് സേവനം വീടുകളിൽ എത്തിക്കുക. വീടുകളിൽ നിന്ന് എത്ര തുക ഈടാക്കണമെന്ന് ഈ പ്രാദേശിക വിതരണ ശ്യംഖലകൾക്ക് തീരുമാനിക്കാം.

കെ ഫോൺ പദ്ധതി നിലവിൽ വരുന്നതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കാനാണ് തീരുമാനം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നെറ്റ് വർക് സെന്‍റർ ഉണ്ടെങ്കിലും സാങ്കേതികമായ മുഴുവൻ പ്രവർത്തനവും ഏകോപിപ്പിക്കുന്നത് കൊച്ചി ഇൻഫോമപാ‍ർക്കിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ