കലാച്ചി കോപ്പിയടിയാണെന്ന വാദം തള്ളി കെ ആർ മീര, സത്യസന്ധതയില്ലാത്ത ആരോപണമെന്ന് കുറ്റപ്പെടുത്തൽ

Published : Jun 03, 2026, 01:47 AM IST
K R Meera

Synopsis

2020 മുതൽ നോവൽ ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നെ എങ്ങനെ 2022 ൽ ഇറങ്ങിയ സിന്നിന്റെ കോപ്പി അടി ആകുമെന്നാണ് കെ ആർ മീര ചോദിക്കുന്നത്

തിരുവനന്തപുരം: കലാച്ചി- സിൻ കോപ്പി അടി വിവാദത്തിൽ പ്രതികരണവുമായി കെ ആർ മീര. കലാച്ചി നോവൽ കോപ്പി അടി ആണെന്ന വിവാദം മീര തള്ളി. 2020 മുതൽ നോവൽ ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നെ എങ്ങനെ 2022 ൽ ഇറങ്ങിയ സിന്നിന്റെ കോപ്പി അടി ആകുമെന്നാണ് കെ ആർ മീര ചോദിക്കുന്നത്. സിന്നിന്റെ എഴുത്തുകാരി ഹരിത 2026 ൽ നോവൽ വായിച്ചു ആത്മഹർഷം പൂണ്ടുവെന്നും മീര പ്രതികരിക്കുന്നത്. സത്യസന്ധതയില്ലാത്ത ആരോപണവും ആത്മാർത്ഥതയില്ലാത്ത അഭിനന്ദനവും ബാധിക്കാറില്ലെന്നും കെ ആർ മീര ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. 2026ൽ തന്നെ ഹരിത സാവിത്രി വിളിച്ച് അഭിനന്ദിച്ചെന്നും മീര കൂട്ടിച്ചേർക്കുന്നു. തന്റെ 'സിൻ' എന്ന നോവലും മീരയുടെ കലാച്ചിയും തമ്മിലുള്ള സാമ്യം ഞെട്ടിച്ചെന്ന ഹരിത സാവിത്രിയുടെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് കെ ആർ മീരയുടെ പ്രതികരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രാരണം, പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി വച്ച് ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം, പരാതി
11500 രൂപ, കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ പിഴ! മുഖ്യമന്ത്രിയുടെ ബോർഡിന്‍റെ പേരിലെ നടപടി മരട് സെക്രട്ടറി വക