ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസലഹരിയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസലഹരിയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനന്തു (27) ആണ് കോടനാട് കാവുംപുറം ഭാഗത്തുനിന്ന് പിടിയിലായത്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കോടനാട് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അനന്തുവിൽനിന്ന് 0.556 ഗ്രാം രാസലഹരി കണ്ടെടുത്തു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.

2019-ൽ ഒന്നര കിലോ കഞ്ചാവുമായി അനന്തുവിനെ പാലക്കാട് എക്സൈസ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടനാട് ഇൻസ്പെക്ടർ എഎസ് സരിൻ, എസ്ഐ വി പി ശിവദാസ്, എഎസ്ഐമാരായ പിഎ അബ്ദുൽ മനാഫ്, എംസി ചന്ദ്രലേഖ, സെബി ആന്റണി, പ്രസീൻ രാജ്, സീനിയർ സിപിഒമാരായ ടിഎ അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

YouTube video player