
ദില്ലി: കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി. അവർ സിപിഎമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്ന് കണ്ടറിയണം. കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ ദില്ലിയിൽ പറഞ്ഞു.
ഇത് രാഷ്ട്രീയ പകപോക്കൽ ഉള്ള നീക്കമാണ്. സഹകരണ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള ശ്രമമാണിത്. പിരിക്കുന്ന പൈസ ആർക്കെങ്കിലും കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുകയല്ല. മറിച്ച് ബാങ്കുകളിൽ നിക്ഷേപിക്കുകയും ആവശ്യത്തിന് എടുക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. മറ്റൊരു രീതിയിലും ഉണ്ടാക്കിയ പൈസയല്ല അത്. പാർട്ടി ഓഫീസ് ഉണ്ടാക്കാനുള്ള പണമാണത്. അത് ജനങ്ങളുടെ സ്വത്താണ്. ബ്രാഞ്ചിന് വേണ്ടിയുള്ള സ്ഥലവും ജില്ലാ സെക്രട്ടറിയുടെ പേരിലാണ് വാങ്ങുക. ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ നിയമപരമായി സ്വീകരിക്കും. ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്ത അക്കൗണ്ടുകൾ എടുക്കാറുണ്ട്. കള്ളപ്പണം ഉണ്ടാക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎമ്മെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
ദേശീയതലത്തിൽ എടുത്ത നിലപാടാണ് പാർട്ടി കേരളത്തിലും സ്വീകരിച്ചത്. കോൺഗ്രസിനൊപ്പം നിന്നത് തിരിച്ചടിയായി എന്നുള്ള വിശദീകരണം നൽകിയിട്ടില്ല. കോൺഗ്രസ് വളരണം എന്ന് തന്നെയാണ് പലയിടങ്ങളിലും സ്വീകരിച്ച നയം.
ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങളിൽ കാര്യമുണ്ടെങ്കിൽ പരിശോധിക്കും ഇല്ലാത്തതാണെങ്കിൽ തള്ളിക്കളയുമെന്നും എംപി കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam