
തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസിന് മറുപടി നല്‍കി സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ എംപി .ഇ.ഡിയുടെ സമൻസിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കം.ഇ.ഡിയെ ഭയപ്പെടേണ്ട കാര്യമില്ല, ഏതന്വേഷണവും നേരിടാം.ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി യുടെ ശ്രമമാണ് നടക്കുന്നത്.ഡൽഹിയിൽ നിന്നും ഇന്നലെയാണ് എത്തിയത്.വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്.ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. .മറുപടി നൽകിയിട്ടുണ്ട്.പാർലമെൻറ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി
ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങൾ, ആസ്തി തുടങ്ങിയ ഡോക്യുമെന്‍റുകൾ ഹാജരാക്കാനാണ് നോട്ടീസിൽ ഉള്ളത്.ഏത് കേസാണെന്ന് നോട്ടീസിൽ പറയുന്നില്ല
എതിരാളികളെ എങ്ങനെ അമർച്ച ചെയ്യാൻ കഴിയും എന്നാണ് ഇ.ഡി നോക്കുന്നത്.വ്യക്തിപരമായ സ്വത്തുകളുടെയും മറ്റ് ഡോക്യുമെന്‍റ്സ്ുകളും കൊണ്ട് ചെല്ലാൻ ആണ് പറഞ്ഞിരിക്കുന്നത്.ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് കരുവന്നൂർ വിഷയം സംബന്ധിച്ച് ചർച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam