
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ ഇടതുപക്ഷത്തിന്റെ പദ്ധതിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിപക്ഷ പ്രതിഷേധം വിശദമായ വിവരങ്ങൾ അറിയാതെയാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കൂ. പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐക്കുള്ളിൽ രണ്ട് അഭിപ്രായമില്ല. പദ്ധതിക്ക് എതിരഭിപ്രായം ഉണ്ടാകാമെന്ന് പറഞ്ഞ കാനം രാജേന്ദ്രൻ, സർക്കാർ സമന്വയത്തിലൂടെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. പദ്ധതിക്ക് വിശദമായ ഡിപിആർ വേണമെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. എസ് രാജേന്ദ്രന്റെ സി പി ഐ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam