'ഭൂമിയേറ്റെടുക്കൽ വെല്ലുവിളിയല്ല, നഷ്ടപരിഹാരം ഉറപ്പാക്കും', സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കെ റെയിൽ എംഡി

By Web TeamFirst Published Aug 14, 2021, 8:30 AM IST
Highlights

"വായ്പാ തിരിച്ചടവ് പ്രശ്നമാകില്ല. കുറഞ്ഞ പലിശയ്ക്ക് പണം കടമെടുക്കുന്നതിനാൽ പദ്ധതി സാമ്പത്തിക ബാധ്യത സൃഷ്ടിക്കില്ല. മുതൽ മുടക്കിന്റെ 8.5 ശതമാനം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്" 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അന്തിമ അംഗീകാരം ലഭിച്ചാൽ സെമി ഹൈസ്പീഡ് റെയിൽ നിർമാണം അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കാനാകുമെന്ന് കെ. റെയിൽ എംഡി വി അജിത് കുമാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വെല്ലുവിളിയാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ഭൂമി ഏറ്റെടുക്കുമ്പോൾ 2013 ലെ നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം ഉറപ്പാക്കും. വായ്പാ തിരിച്ചടവ് പ്രശ്നമാകില്ല. കുറഞ്ഞ പലിശയ്ക്ക് പണം കടമെടുക്കുന്നതിനാൽ പദ്ധതി സാമ്പത്തിക ബാധ്യത സൃഷ്ടിക്കില്ല. മുതൽമുടക്കിന്റെ 8.5 ശതമാനം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെ റെയിൽ പരിസ്ഥിതി സൗഹൃദമാണ്. ദേശീയപാത നിർമാണത്തിന്റെ പകുതി പ്രകൃതി വിഭവങ്ങൾ മാത്രം പദ്ധതിക്ക് മതിയാകുമെന്നും കെ റെയിൽ എംഡി അവകാശപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!