
തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി മറ്റന്നാൾ സംഘടിപ്പിക്കുന്ന സിൽവർലൈൻ സംവാദത്തിൽ (silverline debate) പങ്കെടുക്കുന്നതിൽ ഇതുവരെ ഉറപ്പ് നൽകാതെ കെ റെയിൽ എംഡി (k rail md). നാളെ നിലപാട് അറിയിക്കാമെന്നാണ് എംഡി അജിത്കുമാർ സമിതിയെ അറിയിച്ചത്. അജിത്കുമാറിന്‍റെ പേര് ചേർത്ത് നോട്ടീസുമായി മുന്നോട്ട് പോകുകയാണ് സമിതി. പദ്ധതിയെ എതിർക്കുന്ന പാനലിൽ അലോക് വർമ്മ, ആർവിജി മേനോൻ, ജോസഫ് സി മാത്യു, ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണുള്ളത്. അനുകൂലിക്കുന്നവരിൽ കുഞ്ചറിയ പി ഐസക്, രഘുചന്ദ്രൻ നായർ, കെ റെയിൽ എംഡി അല്ലെങ്കിൽ കെ റെയിൽ ചുമതലപ്പെടുത്തിയ വ്യക്തി എന്ന നിലയിലാണ് നോട്ടീസ്. മുഖ്യമന്ത്രിക്കും സർക്കാർ പ്രതിനിധികൾക്കും കെ റെയിലിന് വേണ്ടി പഠനം നടത്തിയ സിസ്ട്രക്കും ക്ഷണക്കത്ത് നൽകിയിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നതിൽ ഇതുവരെ സമിതിക്ക് മറുപടി കിട്ടിയിട്ടില്ല.