കെ റെയില്‍; ആശങ്ക പരിഹരിക്കാൻ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല

By Web TeamFirst Published Nov 26, 2020, 11:13 AM IST
Highlights

കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച കെ റെയില്‍ പദ്ധതി (സില്‍വര്‍ലൈന്‍ പദ്ധതി)യുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും, റിയല്‍ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്നാണ് ചെന്നിത്തല സംശയം പ്രകടിപ്പിക്കുന്നത്.  

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും മാറ്റാൻ സർവ്വകക്ഷിയോഗം വിളിച്ച് ചേ‍ർക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവ്വകക്ഷിയോഗം വിളിക്കുന്നത് വരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ വിശദമാക്കി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി.  

കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച കെ റെയില്‍ പദ്ധതി (സില്‍വര്‍ലൈന്‍ പദ്ധതി)യുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും, റിയല്‍ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്നാണ് ചെന്നിത്തല സംശയം പ്രകടിപ്പിക്കുന്നത്.  കെ ഫോണ്‍, ഇ-മൊബിലിറ്റി, ബ്രൂവറി- ഡിസ്റ്റിലറി, സ്പ്രിംഗ്‌ളര്‍ ഡാറ്റാ കച്ചവടം- പമ്പാ മണല്‍കടത്ത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ക്രമക്കേടുകളും, ആരോപണങ്ങളും ഈ പദ്ധതിയെക്കുറിച്ചും കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. 

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്നും, കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ പദ്ധതി നിരാകരിക്കുകയും ചെയ്തതാണെന്നാണ് ചെന്നിത്തല പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിക ആഘാത പഠനങ്ങളോ സാമൂഹിക ആഘാത  പഠനങ്ങളോ നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറയുന്നു.

click me!