K Rail: സർവ്വേക്കല്ല് തോട്ടിലെറിഞ്ഞ സംഭവം; മാമലയിൽ വി പി സജീന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

Published : Mar 26, 2022, 05:39 PM ISTUpdated : Mar 26, 2022, 05:40 PM IST
K Rail:  സർവ്വേക്കല്ല് തോട്ടിലെറിഞ്ഞ സംഭവം; മാമലയിൽ വി പി സജീന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

Synopsis

ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, മുൻ എം എൽ  എ വി പി സജീന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് എതിരെ ആണ് കേസ്.കോട്ടയം കുഴിവേലിപ്പടിയിലെ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയും പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയാണ് കേസ്. പെരുമ്പായിക്കാട് വില്ലേജ് ഓഫീസിൽ കുറ്റിനാട്ടിയവർക്ക് എതിരെയും കേസ് ഉണ്ട്. 

കൊച്ചി: എറണാകുളം മാമലയിൽ (Mamala) കെ റയിൽ (K Rail)  സർവേ തടസ്സപ്പെടുത്തിയ നടപടിയിൽ കണ്ടാൽ അറിയാവുന്ന 75 പേർക്കെതിരെ കേസ് എടുത്തു. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, മുൻ എം എൽ  എ വി പി സജീന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് എതിരെ ആണ് കേസ്.

കോട്ടയം കുഴിവേലിപ്പടിയിലെ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയും പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയാണ് കേസ്. പെരുമ്പായിക്കാട് വില്ലേജ് ഓഫീസിൽ കുറ്റിനാട്ടിയവർക്ക് എതിരെയും കേസ് ഉണ്ട്. 

കല്ലിടാന്‍ മാമലയിലെത്തിയ സില്‍വര്‍ലൈന്‍ (Silver Line) സര്‍വ്വേ സംഘത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. പിന്നാലെ പൊലീസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഗോ ബാക്ക് വിളികളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകള്‍ പിഴുത് നാട്ടുകാര്‍ തോട്ടിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചു. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.


'മഹാന്മാർ പറഞ്ഞാൽ മാനിക്കും', ചങ്ങനാശ്ശേരി അതിരൂപതക്ക് കാര്യമായ എതിർപ്പില്ലെന്ന് സജി ചെറിയാന്‍

കെ റെയിൽ (K Rail)  വിഷയത്തിൽ ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കാര്യമായ എതിര്‍പ്പില്ലെന്ന് മന്ത്രി സജി ചെറിയാന്‍ (Saji Cheriyan). മഹാന്മാർ പറയുമ്പോൾ അത് സർക്കാർ മാനിക്കും. വിഷയത്തില്‍ കാര്യമായ എതിർപ്പ് ചങ്ങനാശ്ശരി അതിരൂപതയ്ക്കില്ല. അവരുടെ വികാരമാണ് പങ്ക് വെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ശരിയല്ലെന്നും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നതെന്നായിരുന്നു അതിരൂപതയുടെ വിമര്‍ശനം.  സർവ്വേയുടെ പേരിൽ ബാങ്കുകൾ ലോണിന് തടസ്സം നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിപക്ഷ സമരം നടക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘങ്ങള്‍ ഒന്നിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.

അലൈൻമെന്‍റ് മാറ്റമെന്ന ആരോപണത്തെക്കുറിച്ച് സ്വന്തം നാട്ടിൽ വെച്ച് കൂടുതൽ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വന്തം വീട് സംരക്ഷിക്കാൻ മന്ത്രി സജി ചെറിയാൻ ഇടപെട്ട് സിൽവർ ലൈൻ അലൈൻമെന്‍റില്‍ മാറ്റം വരുത്തി എന്ന ആരോപണം വലിയ ചർച്ചയാണ്. മന്ത്രി നിഷേധിക്കുന്നുണ്ടെങ്കിലും, പ്രതിപക്ഷവും സമരസമിതിയും നാട്ടുകാരുമൊക്കെ ഈ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. മുളക്കുഴ പഞ്ചായത്ത് ഓഫീസിന്‍റെ കിഴക്കുവശം ചേർന്ന് പോയ അദ്യ അലൈൻമെന്‍റില്‍ മാറ്റം വരുത്തി പടിഞ്ഞാറ് വശത്തുകൂടി ആക്കി. മന്ത്രിയുടെ വീടിന് തൊട്ടടുത്ത ഉള്ള സെന്‍റ് ജോർജ് സ്കൂൾ ജംഗ്ഷൻ മുതൽ മാറ്റം തുടങ്ങി എന്നാണ് ആക്ഷേപം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം