K Rail : 'ബദല്‍ സംവാദങ്ങള്‍ക്കില്ല, ചര്‍ച്ചകള്‍ തുടരും'; ജനകീയ സമിതി സംവാദത്തില്‍ കെ റെയില്‍ പങ്കെടുക്കില്ല

Published : May 03, 2022, 11:02 AM ISTUpdated : May 03, 2022, 12:28 PM IST
K Rail : 'ബദല്‍ സംവാദങ്ങള്‍ക്കില്ല, ചര്‍ച്ചകള്‍ തുടരും'; ജനകീയ സമിതി സംവാദത്തില്‍ കെ റെയില്‍ പങ്കെടുക്കില്ല

Synopsis

ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സർക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായും കെ റെയില്‍ അറിയിച്ചു. 

തിരുവനന്തപുരം: ജനകീയ സമിതി സംവാദത്തില്‍ കെ റെയില്‍ (k rail) പങ്കെടുക്കില്ല. കെ റെയിൽ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നെന്നും ഇനി ബദൽ ചർച്ചകളല്ല തുടർ ചർച്ചകളാണ് വേണ്ടതെന്നുമാണ് കെ റെയില്‍ വിശദീകരണം. ഏപ്രിൽ 28 ലെ ചർച്ചയിൽ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകൾ തന്നെയാണ് ഈ ചർച്ചയിലും പങ്കെടുക്കുന്നത്. സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു. പിന്മാറിയ പാനലിസ്റ്റുകൾ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങളാൽ ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്. ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സർക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായും കെ റെയില്‍ അറിയിച്ചു. 

വേണ്ടത് ബദൽ സംവാദം അല്ല, തുടർ സംവാദങ്ങൾ- കെ റെയില്‍ എഫ്‍ബി പോസ്റ്റ് പൂര്‍ണ്ണരൂപം

കെ റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ നിന്ന്  ശ്രീ അലോക് കുമാർ വർമ്മയും പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണനും പിൻവാങ്ങിയെങ്കിലും ഏപ്രിൽ 28 ലെ സംവാദം ആശയ സമ്പന്നതയാൽ വിജയകരമായിരുന്നു. ബദൽ സംവാദം എന്ന രീതിയിൽ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തിലേക്ക് കെ റെയിൽ പ്രതിനിധിയെ ക്ഷണിച്ചിരുന്നു. ഏപ്രിൽ 28-ലെ പാനൽ ചർച്ച വളരെ വിജയകരമായ സന്ദർഭത്തിൽ ഇനി ബദൽ ചർച്ചകൾ അല്ല തുടർ ചർച്ചകളാണ് വേണ്ടത്. 

ഏപ്രിൽ 28 ന് നടന്ന പാനൽ ചർച്ചയിലേക്ക്  ശ്രീ അലോക് വർമ്മയെയും ശ്രീ ശ്രീധർ രാധാകൃഷ്ണനെയും ക്ഷണിച്ചിരുന്നു. എന്നിരുന്നാലും ക്ഷണം സ്വീകരിച്ച ശേഷം നിസാര കാരണങ്ങളാൽ പാനൽ ചർച്ചയിൽ നിന്ന് അവർ സ്വയം പിന്മാറുകയായിരുന്നു. ഏപ്രിൽ 28 ലെ ചർച്ചയിൽ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകൾ തന്നെയാണ് ഈ ചർച്ചയിലും പങ്കെടുക്കുന്നത്. സംഘാടകരുമായുള്ള ചർച്ചയിൽ സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു. എന്നുമാത്രമല്ല പിന്മാറിയ പാനലിസ്റ്റുകൾ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. 

ഇതുകൂടാതെ സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല.   ഈ കാരണങ്ങളാൽ ചർച്ചയിൽ പങ്കെടുക്കാൻ കെ റെയിലിനു കഴിയില്ല. ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സർക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.

കെ റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ നിന്ന്  ശ്രീ അലോക് കുമാർ വർമ്മ യും പരിസ്ഥിതി  ഗവേഷകൻ  ശ്രീധർ രാധാകൃഷ്ണനും  പിൻവാങ്ങിയെങ്കിലും  ഏപ്രിൽ 28 ലെ സംവാദം  അശയ സമ്പന്നതയാൽ വിജയകരമായിരുന്നു. ബദൽ സംവാദം എന്ന രീതിയിൽ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന  സംവാദത്തിലേക്ക് കെ റെയിൽ പ്രതിനിധിയെ ക്ഷണിച്ചിരുന്നു.  ഏപ്രിൽ 28-ലെ പാനൽ ചർച്ച വളരെ വിജയകരമായ സന്ദർഭത്തിൽ ഇനി  ബദൽ ചർച്ചകൾ അല്ല തുടർ ചർച്ചകൾ ആണ് വേണ്ടത്.

ഏപ്രിൽ 28ന് നടന്ന പാനൽ ചർച്ചയിലേക്ക്  ശ്രീ അലോക് വർമ്മയെയും ശ്രീ ശ്രീധർ രാധാകൃഷ്ണനെയും ക്ഷണിച്ചിരുന്നു. എന്നിരുന്നാലും, ക്ഷണം സ്വീകരിച്ച ശേഷം നിസാര കാരണങ്ങളാൽ പാനൽ ചർച്ചയിൽ നിന്ന് അവർ സ്വയം പിന്മാറുകയായിരുന്നു.  ഏപ്രിൽ 28ലെ ചർച്ചയിൽ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകൾ തന്നെയാണ് ഈ ചർച്ചയിലും പങ്കെടുക്കുന്നത്. സംഘാടകരുമായുള്ള ചർച്ചയിൽ സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു.  എന്നു മാത്രമല്ല പിന്മാറിയ പാനലിസ്റ്റുകൾ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.  

ഇതുകൂടാതെ  സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല.   ഈ കാരണങ്ങളാൽ ചർച്ചയിൽ പങ്കെടുക്കാൻ കെ റെയിലിനു കഴിയില്ല. ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സർക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി
വിസി നിയമന തർക്കത്തിനിടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ലോക് ഭവനിൽ