'കുറ്റ്യാടിയിലെ വനഭൂമി വിട്ടുകൊടുക്കില്ല'; പരാതി പരിശോധിക്കാന്‍ ടീമുണ്ടാക്കുകയാണ് ചെയ്തതെന്ന് മന്ത്രി കെ രാജു

By Web TeamFirst Published Nov 30, 2020, 12:44 PM IST
Highlights

പരിശോധനയ്ക്കായി രൂപീകരിച്ച ടീം നിയമപരമല്ലെങ്കിൽ അത് റദ്ദാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനം എടുക്കുമെന്നും മന്ത്രി

കോഴിക്കോട്: കുറ്റ്യാടിയിലെ വനഭൂമി സ്വകാര്യ പ്ലാന്‍റേഷന് നൽകാൻ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് വനം മന്ത്രി കെ രാജു. പ്ലാന്‍റേഷന്‍കാരുടെ പരാതി വന്നപ്പോൾ പരിശോധിക്കാനായി ഒരു ടീം രൂപീകരിക്കുക മാത്രമാണ് ചെയ്തത്. ഈ ടീം അനുകൂല നിർദ്ദേശം തന്നാലും ഭൂമി വിട്ടുകൊടുക്കില്ല. കോടതി ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ഭൂമി സ്വകാര്യ പ്ലാന്‍റേഷന് നൽകുവെന്ന് മന്ത്രി വ്യക്തമാക്കി.

പരിശോധനയ്ക്കായി രൂപീകരിച്ച ടീം നിയമപരമല്ലെങ്കിൽ അത് റദ്ദാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനം എടുക്കും. വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം രണ്ടു ദിവസത്തിനുളളിൽ ചേരുമെന്നും മന്ത്രി പറഞ്ഞു. 

click me!