ഈ ചിത്രത്തിന്‍റെ പേരില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കുമോ?; കെഎസ് ശബരീനാഥന്‍ എംഎല്‍എ ചോദിക്കുന്നു

By Web TeamFirst Published Jul 24, 2019, 11:43 AM IST
Highlights

'ശ്രീ പിണറായി വിജയൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 2016 മേയ് മാസം ഞാൻ പോസ്റ്റ് ചെയ്ത ചിത്രം ഇവിടെ ചേർക്കുന്നു. ഈ ചിത്രത്തിന്റെ ബലത്തിൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കുമോ?'

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്രയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍.  പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെയും കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രിയായ വി മുരളീധരനെയും അഭിനന്ദിക്കുന്ന പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് അമലിനെതിരെ ഇടത് അനുകൂലികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഈ ചിത്രം കണ്ട് എന്നെ നിങ്ങള്‍ കമ്മ്യൂണിസ്റ്റാക്കുമോ എന്ന് പിണറായി വിജയനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരോട് ശബരിനാഥന്‍ ചോദിക്കുന്നു.

ഫേസ്ബുക്കിലൂടെയാണ് ശബരീനാഥന്‍ അമലിനെതിരെ നടക്കുന്ന ഇടത് സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ചത്. ആശയം കൊണ്ട് നേരിടാൻ കഴിയാത്തവർ ഇപ്പോൾ സോഷ്യൽ മീഡിയകൊണ്ടാണ് ഇതര രാഷ്ട്രീയ പ്രവർത്തകരെ നേരിടുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്രൻ, നരേന്ദ്ര മോദി പ്രധാനമന്ത്രിയായ അവസരത്തിൽ ഫേസ്ബുക്കിൽ എഴുതിയ അഭിനന്ദനക്കുറിപ്പ് കുത്തിപ്പൊക്കി സിപിഎം സൈബർ സഖാക്കൾ അമലിനെ ഇപ്പോൾ സംഘിയാക്കിയിരിക്കുകയാണ്. കടുത്ത സൈബർ അറ്റാക്കാണ് അമലിന് കഴിഞ്ഞ ദിവസങ്ങളിൽ നേരിടേണ്ടിവരുന്നത്. ശ്രീ പിണറായി വിജയൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 2016 മേയ് മാസം ഞാൻ പോസ്റ്റ് ചെയ്ത ചിത്രം ഇവിടെ ചേർക്കുന്നു. ഈ ചിത്രത്തിന്റെ ബലത്തിൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കുമോ?- ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെയും കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രിയായ വി മുരളീധരനെയും അഭിനന്ദിക്കുന്ന പഴയ ഫേസ്ബുക്ക് പോസ്റ്റുകളാണ് എതിരാളികൾ അമലിനെതിരെ പ്രചരിപ്പിച്ചത്. കെഎസ്‍യുവിലൂടെ ബിജെപിയിലേക്ക് , യൂണിവേഴ്സിറ്റി കോളേജിൽ രൂപീകരിച്ചത് എബിവിപി യൂണിറ്റാണോ? എന്ന കമന്റുകളോടെയാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചത്. ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി ഒടുവിൽ അമൽ ചന്ദ്ര തന്നെ രംഗത്തെത്തിയിരുന്നു.  

click me!