എനിക്ക് ഭൂമിയിൽ വളരെ കുറച്ച് സമയമേ ഉള്ളൂ,ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നുവെന്ന് കെ സച്ചിദാനന്ദന്‍

Published : Nov 27, 2024, 12:11 PM ISTUpdated : Nov 27, 2024, 12:19 PM IST
എനിക്ക് ഭൂമിയിൽ വളരെ കുറച്ച് സമയമേ ഉള്ളൂ,ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നുവെന്ന് കെ സച്ചിദാനന്ദന്‍

Synopsis

സാഹിത്യ അക്കാദമി,,അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, ദേശീയ മാനവികവേദി..തുടങ്ങിയ എല്ലാ ചുമതലകളിൽ നിന്നും പിൻവാങ്ങുന്നു

തൃശ്ശൂര്‍: സാഹിത്യ അക്കാദമി ഉൾപ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിവാകുന്നതായി കെ. സച്ചിദാനന്ദൻ വ്യക്തമാക്കി.അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ,സാഹിത്യ അക്കാദമി,ദേശീയ മാനവികവേദി..തുടങ്ങിയ എല്ലാ ചുമതലകളിൽ നിന്നും പിൻവാങ്ങുന്നു.അനാരോഗ്യം കാരണമാണ് പിൻമാറ്റമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.വിവിധ പ്രസാധകരുടെ എഡിറ്റർ ചുമതലകളിൽ ലകളിൽ നിന്നും പിൻവാങ്ങി.അതേസമയം സച്ചിദാനന്ദൻ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവായത് അറിയില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി അബൂബക്കർ പറഞ്ഞു.ആരോഗ്യ കാരണങ്ങളാൽ രണ്ടാഴ്ച വിശ്രമമാണ് തേടിയത്.ഇന്നും അക്കാദമി കാര്യങ്ങൾ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എനിക്ക് ഭൂമിയിൽ വളരെ കുറച്ച് സമയമേ ഉള്ളൂ. മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. ലാപ്‌ടോപ്പിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടതുണ്ട്. ഞാൻ ഒരു സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നുവെന്നാണ് സച്ചിദാനന്ദന്‍റെ കുറിപ്പ്

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്