
തിരുവനന്തപുരം: വിജിലൻസ് കേസില്‍ പരാതിക്കാരനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താല്‍ക്കാലിക ഡ്രൈവറാണ് പരാതി നല്‍കിയത്. അയാള്‍ തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നു. കേസ് രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്. പരാതിയിന്മേല്‍ അന്വേഷണവുമാകാമെന്നും സാമ്പത്തിക ക്രമക്കേട് ഉണ്ടായിയെന്ന് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
മറ്റുള്ളവർ തീക്കുണ്ടം കത്തിക്കുമ്പോൾ ഓലച്ചൂട്ടെങ്കിലും സിപിഎം കത്തിക്കണ്ടേ. സാമ്പത്തിക ക്രമക്കേട് ആരോപണം ഒരു ഓലച്ചൂട്ടാണെന്ന് സുധാകരന്‍ പരിഹസിച്ചു. പരാതിക്കാരൻ വിശ്വാസയോഗ്യനായ ആളല്ല. താല്കാലിക ഡ്രൈവറായിരുന്ന തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുധആകരന്‍ ആരോപിച്ചു. ഗൾഫിൽ നിന്ന് ഒരാളോടും ഡിസിസി ഓഫീസ് നിർമ്മാണത്തിന് പിരിവെടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. കേസ് രാഷ്ട്രീലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam