'ഉളുപ്പ്' വാക്കിന് അപമാനമായതിനാൽ രാജി ആവശ്യപ്പെടുന്നില്ല, പുരോഹിതനെ അപമാനിച്ചതിൽ പിണറായി മാപ്പ് പറയണം: സുധാകരൻ

Published : Jun 08, 2024, 10:43 PM IST
'ഉളുപ്പ്' വാക്കിന് അപമാനമായതിനാൽ രാജി ആവശ്യപ്പെടുന്നില്ല, പുരോഹിതനെ അപമാനിച്ചതിൽ പിണറായി മാപ്പ് പറയണം: സുധാകരൻ

Synopsis

'പിണറായി എന്ന സംഘപരിവാർ വിത്തിനെ കേരള മണ്ണിൽ ഇനിയും തുടരാൻ അനുവദിക്കണോ എന്ന് യഥാർത്ഥ ഇടത് ചിന്താഗതിക്കാർ ആലോചിക്കേണ്ടതുണ്ട്'

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഉളുപ്പുണ്ടെങ്കിൽ ഇനിയെങ്കിലും രാജി വച്ച് പോകണമെന്ന് പിണറായിയോട് പറയുന്നത് 'ഉളുപ്പ്' എന്ന വാക്കിനെ അപമാനിക്കുന്നതിന് തുല്യമായതിനാൽ ആ ആവശ്യം കോൺഗ്രസ്‌ ഉന്നയിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരൻ, പുരോഹിതനെ അപമാനിച്ചതിൽ പിണറായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പിണറായി വിജയൻ എന്ന സംഘപരിവാർ വിത്തിനെ കേരള മണ്ണിൽ ഇനിയും തുടരാൻ അനുവദിക്കണോ എന്ന് യഥാർത്ഥ ഇടത് ചിന്താഗതിക്കാർ ആലോചിക്കേണ്ടതുണ്ടെന്നും കെ പി സി സി അധ്യക്ഷൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂ‍ർണരൂപത്തിൽ

ഉളുപ്പുണ്ടെങ്കിൽ ഇനിയെങ്കിലും രാജി വച്ച് പോകണമെന്ന് പിണറായി വിജയനോട് പറയുന്നത് 'ഉളുപ്പ്' എന്ന വാക്കിനെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് മാത്രം ആ ആവശ്യം കോൺഗ്രസ്‌ ഉന്നയിക്കുന്നില്ല. പക്ഷെ, പിണറായി വിജയൻ എന്ന സംഘപരിവാർ വിത്തിനെ കേരള മണ്ണിൽ ഇനിയും തുടരാൻ അനുവദിക്കണോ എന്ന് യഥാർത്ഥ ഇടത് ചിന്തഗതിക്കാർ ആലോചിക്കേണ്ടതുണ്ട്. മരണം വരെ ലാവ്‌ലിൻ കേസ് മാറ്റിവയ്പ്പിക്കാനും, മകളുടെ മാസപ്പടി കച്ചവടം നിലനിർത്താനുമാണ് വിജയൻ തൃശ്ശൂർ സംഘപരിവാരത്തിന് വിറ്റത്. നിയമസഭയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് കിട്ടിയ വോട്ടുകളാകെയും ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന കാഴ്ച കേരളം ആശ്ചര്യത്തോടെ കണ്ടതാണ്.

ഇപ്പോഴിതാ ഗീവർഗീസ് മാർ കൂറിലോസിനെ സ്വതസിദ്ധമായ ഭാഷയിൽ അധിക്ഷേപിച്ചു വീണ്ടും വർഗീയ വൽക്കരണത്തിന് ശ്രമിക്കുന്നു. ക്രിസ്തു മതവിശ്വാസികളെ സങ്കടപ്പെടുത്തിക്കൊണ്ട് ഇതിനുമുമ്പും മറ്റൊരു അഭിവന്ദ്യപുരോഹിതനെ നികൃഷ്ടജീവി എന്ന് പിണറായി വിജയൻ വിളിച്ചിട്ടുണ്ട്. ആ മാനസികാവസ്ഥയിൽ നിന്നും വിജയൻ ഒട്ടും വളർന്നിട്ടില്ല എന്ന് തന്നെയാണ് വീണ്ടും പുരോഹിതരെ അപമാനിക്കുമ്പോൾ മനസ്സിലാകുന്നത്.

മതവിശ്വാസികളെ ഒന്നടങ്കം വൈകാരികമായി ചിന്തിപ്പിച്ച് സംഘപരിവാർ പാളയത്തിൽ എത്തിക്കാനുള്ള പിണറായി വിജയൻറെ ശ്രമങ്ങളെ ഗൗരവകരമായി കാണേണ്ടതുണ്ട്. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതും ക്രിസ്തു മത പുരോഹിതർക്കെതിരെ നടക്കുന്ന തുടർച്ചയായ അധിക്ഷേപങ്ങളും ഗൂഢലക്ഷ്യങ്ങൾ വെച്ചുതന്നെയാണ്. കേരളത്തിൽ സംഘപരിവാറിന് ഇടം കൊടുക്കരുത് എന്ന സത്യസന്ധമായ ആഗ്രഹം സിപിഎമ്മിന് ഉണ്ടെങ്കിൽ പിണറായി വിജയനെ തിരുത്താൻ തയ്യാറാകണം അഭിവന്ദ്യ പിതാവിനോടും ക്രിസ്ത്യൻ സമൂഹത്തിനോടും നിരുപാധികം മാപ്പ് പറയാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് കെ പി സി സി ശക്തമായി ആവശ്യപ്പെടുന്നു.

സേലത്ത് പഠിക്കുന്ന ആലപ്പുഴയിലെ നഴ്സിംഗ് വിദ്യാ‍ർഥി, നാട്ടിലെത്തുക ബംഗളുരു വഴി; കച്ചവടം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എട്ടു വയസുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്നു; കർമ്മ പദ്ധതിയുമായി വനംവകുപ്പ്, സർപ്പ വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും