കുറ്റാരോപിതരെ രക്ഷിക്കാന്‍ സകല നാണംകെട്ട കളികളും സിപിഎം കളിക്കുന്നു: കെ സുധാകരന്‍

Published : Jun 12, 2023, 07:49 AM IST
 കുറ്റാരോപിതരെ രക്ഷിക്കാന്‍ സകല നാണംകെട്ട കളികളും സിപിഎം കളിക്കുന്നു: കെ സുധാകരന്‍

Synopsis

കേരള ജനതയ്ക്ക് സംഭവിച്ച എക്കാലത്തെയും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരെന്ന് കെ സുധാകരന്‍.

തിരുവനന്തപുരം: തട്ടിപ്പുകള്‍ പുറത്തുവന്നതു മുതല്‍ കുറ്റാരോപിതരെ രക്ഷിച്ചെടുക്കാന്‍ സകല നാണംകെട്ട കളികളും സിപിഎം കളിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ക്രമക്കേടിനെ പറ്റി വ്യക്തമാക്കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അധ്യാപകരൊക്കെ മൊഴി മാറ്റി പ്രതിക്ക് അനുകൂലമാകുന്ന കാഴ്ച പിണറായി വിജയന്‍ എന്ന ഏകാധിപതിയെ സാധാരണക്കാര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ  ഉദാഹരണമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. 

പരാതി കൊടുക്കുന്നവരെയും അഴിമതി കണ്ടെത്തുന്നവരെയും ക്രമക്കേടുകള്‍ പുറത്തെത്തിക്കുന്നവരെയും വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നവരെയും വേട്ടയാടി പ്രതികള്‍ക്ക് വേണ്ടി ഭരിക്കുകയാണ് പിണറായി വിജയന്‍. കേരള ജനതയ്ക്ക് സംഭവിച്ച എക്കാലത്തെയും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍. ആ അബദ്ധം ഇനി ഒരിക്കലും ആവര്‍ത്തിക്കാത്ത വിധം സിപിഎമ്മിനെ തുരത്താന്‍ ഈ സംഭവങ്ങളൊക്കെ ഊര്‍ജ്ജമാകുമെന്നും സുധാകരന്‍ പറഞ്ഞു. 


കെ സുധാകരന്റെ കുറിപ്പ്: ''പിണറായി വിജയന്റെ  ജനവിരുദ്ധ ഭരണത്തിന്റെ തണലില്‍ ഒരു കൂട്ടം ക്രിമിനലുകള്‍ നടത്തിയ തട്ടിപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്റെ നേതാക്കളും മാധ്യമങ്ങളും പുറത്തെത്തിച്ചത്. തട്ടിപ്പുകള്‍ പുറത്തുവന്നതു മുതല്‍ കുറ്റാരോപിതരെ രക്ഷിച്ചെടുക്കാന്‍ സകല നാണംകെട്ട കളികളും സിപിഎം കളിക്കുന്നുണ്ട്. മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പല്‍ അടക്കം ഗുരുതരമായ ഈ ക്രമക്കേടിനെ പറ്റി വ്യക്തമാക്കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അധ്യാപകരൊക്കെ മൊഴി മാറ്റി പ്രതിക്ക് അനുകൂലമാകുന്ന കാഴ്ച പിണറായി വിജയന്‍ എന്ന ഏകാധിപതിയെ സാധാരണക്കാര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ  ഉദാഹരണമാണ്.
വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ തട്ടിപ്പുകാരെ ഈ നിമിഷവും കേരള പോലീസ് പിടിച്ചിട്ടില്ല .  എന്നാല്‍ കൊടിയ ക്രിമിനല്‍ പശ്ചാത്തലമുള്ള കുറ്റാരോപിതര്‍ കൊടുത്ത കേസില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്റെ സംസ്ഥാന പ്രസിഡന്റിനെതിരെയും ഗുരുതരമായ ഈ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വളരെ പെട്ടെന്ന് തന്നെ കേസ് എടുത്തിരിക്കുന്നു. സിപിഎം ഭരണത്തില്‍ തുടര്‍ന്നാല്‍ നാട്ടില്‍ എന്ത് സംഭവിക്കുമെന്ന് ഇനിയെങ്കിലും പൊതുസമൂഹം മനസ്സിലാക്കണം. നിയമവ്യവസ്ഥകള്‍ അട്ടിമറിച്ച് എതിരാളികളെ ദ്രോഹിക്കാന്‍ ഏതറ്റം വരെയും പിണറായി വിജയന്‍ പോകും.''

''പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശനെതിരെ പിണറായിയെടുത്ത കള്ളക്കേസ് അതിനുദാഹരണമാണ്. അതു പോലെ തന്നെ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയതിന്റെ തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുയാണ്. എസ്എഫ്‌ഐയും സിപിഎമ്മും സര്‍ക്കാരും ഒക്കെ നടത്തുന്ന ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിച്ചാല്‍ ഇനിയും കേസെടുക്കും എന്നാണ് എം വി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തിയത്. ഈ തട്ടിപ്പുകാരെയും തട്ടിപ്പുകാര്‍ക്ക് വളമേകുന്ന സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയെയും എല്ലാക്കാലത്തും പ്രോത്സാഹിപ്പിച്ചവരാണ് കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും. വ്യാജ കഥകള്‍ നിര്‍മ്മിച്ച് കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിഹത്യ ചെയ്യാന്‍ മുന്നില്‍ നിന്ന മാധ്യമങ്ങളോട് പോലും ഏകാധിപത്യത്തിന്റെ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു. പിണറായി വിജയനെ പോലെ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയെ രണ്ടാമതും അധികാരത്തില്‍ എത്തിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ എടുത്ത പണി ചില്ലറയല്ല.  സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയുടെ യഥാര്‍ത്ഥ ചരിത്രവും പ്രവര്‍ത്തനരീതികളും ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് ഇനിയെങ്കിലും കഴിയണം.''

''പരാതി കൊടുക്കുന്നവരെയും അഴിമതി കണ്ടെത്തുന്നവരെയും ക്രമക്കേടുകള്‍ പുറത്തെത്തിക്കുന്നവരെയും വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നവരെയും ഒക്കെ വേട്ടയാടി പ്രതികള്‍ക്ക് വേണ്ടി ഭരിക്കുകയാണ് പിണറായി വിജയന്‍. കേരള ജനതയ്ക്ക് സംഭവിച്ച എക്കാലത്തെയും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ . ആ അബദ്ധം ഇനി ഒരിക്കലും ആവര്‍ത്തിക്കാത്ത വിധം സിപിഎമ്മിനെ തുരത്താന്‍ പ്രബുദ്ധ മലയാളികള്‍ക്ക് ഈ സംഭവങ്ങളൊക്കെയും ഊര്‍ജ്ജമാകുമെന്ന് പ്രത്യാശിക്കുന്നു.''
    
   മാർക് ലിസ്റ്റ് വിവാ​ദം: പൊലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം