ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്കാണ് അന്വേഷണച്ചുമതല. ആദ്യ രണ്ടുപ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, ആർക്കിയോളജി വിഭാഗം അധ്യാപകൻ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 

കൊച്ചി: മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദം റിപ്പോ‍ർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് ഇന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്കാണ് അന്വേഷണച്ചുമതല. ആദ്യ രണ്ടുപ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, ആർക്കിയോളജി വിഭാഗം അധ്യാപകൻ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

കേസ് അടിയന്തരമായി പിൻവലിക്കണം', ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരായ നടപടിയെ അപലപിച്ച് സതീശൻ

കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെ എസ് യു മഹാരാജാസ് കോളജ് യൂണിറ്റ് പ്രസി‍ഡന്‍റ് ഫാസിൽ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ തുടങ്ങിയവരുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താനുളളത്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ അടക്കമുളളവരുടെ മൊഴി വിശദമായി പരിശോധിക്കുന്ന നടപടിയും ഇന്ന് തുടങ്ങും.

'മാധ്യമസ്വാതന്ത്ര്യം എന്നത് ​ഗൂഢാലോചന നടത്തലല്ല'; കേസെടുത്തതിനെ വീണ്ടും ന്യായീകരിച്ച് എം.വി. ​ഗോവിന്ദൻ

അതേസമയം, അഖില നന്ദകുമാറിനെതിരെ കേസടുത്ത പൊലീസ് വിഷയത്തിൽ ന്യായീകരണവുമായി ന്യായീകരണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. പത്രസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ല. ആർഷോയുടെ പരാതി അന്വേഷിക്കും. അതിൽ ആർക്കും പൊള്ളേണ്ടതില്ലെന്നും ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ടു വരുമെന്നും ഗോവിന്ദൻ പറഞ്ഞു. 

'ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരായ കേസ് പിൻവലിക്കണം': അപലപിച്ച് നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ

മാർക്ക് ലിസ്റ്റ് വിവാദത്തിലെ കേസ്; പൊലീസ് ഇന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും | Mark list case