പിണറായി വേസ്റ്റായി, വിദേശയാത്രയും വേസ്റ്റ്; ബ്രഹ്മപുരത്ത് അട്ടിമറിയെന്നും സുധാകരൻ, സത്യഗ്രഹവും പ്രഖ്യാപിച്ചു

Published : Mar 13, 2023, 01:02 PM ISTUpdated : Mar 15, 2023, 11:02 PM IST
പിണറായി വേസ്റ്റായി, വിദേശയാത്രയും വേസ്റ്റ്; ബ്രഹ്മപുരത്ത് അട്ടിമറിയെന്നും സുധാകരൻ, സത്യഗ്രഹവും പ്രഖ്യാപിച്ചു

Synopsis

ബ്രഹ്മപുരം തീപ്പിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഒരേ സമയമാണ് എല്ലാ ഭാഗത്തും കത്തിയതെന്നും ഇതിന് പിന്നിൽ അട്ടിമറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടിത്ത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. ബ്രഹ്മപുരത്ത് നടന്നത് ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അതിന്‍റെ ഭവിഷ്യത്താണ് തീപിടുത്തമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരം തീപ്പിടിത്തത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് പറഞ്ഞ കെ പി സി സി പ്രസിഡന്‍റ് തദ്ദേശ സ്ഥാപനവും ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മൗനത്തെയും അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ വേസ്റ്റായി മാറുന്നുവെന്നും പിണറായി വിദേശത്ത് പോയതും വേസ്റ്റാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നിശബ്ദനാണെന്നും വിദേശത്ത് ഉപരിപഠനത്തിന് പോയത് വെറുതെയായെന്നും കെ പി സി സി പ്രസിഡന്‍റ് വിശദീകരിച്ചു. 

അധ്വാനം, പണം, ചാരിറ്റി, അപവാദം, സിനിമ ഡയലോഗ്, രാഷ്ട്രീയം; സുരേഷ് ഗോപിയെച്ചൊല്ലി ഗോവിന്ദൻ - സുരേന്ദ്രൻ വാക്പോര്

ബ്രഹ്മപുരം തീപ്പിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഒരേ സമയമാണ് എല്ലാ ഭാഗത്തും കത്തിയതെന്നും ഇതിന് പിന്നിൽ അട്ടിമറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർഹതയില്ലാത്ത പരിചയമില്ലാത്തവർക്ക് കരാർ നൽകി, ശാസ്ത്ര ബോധത്തിന്‍റെ കണിക പോലുമില്ലാത്ത പാർട്ടിക്കാരന് കരാർ നൽകിയത് അധികാര ദുർവിനിയോഗമാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ബ്രഹ്മപുരത്ത് സത്യാഗ്രഹവും സുധാകരൻ പ്രഖ്യാപിച്ചു. ഈ മാസം പതിനാറാം തീയതി ബ്രഹ്മപുരത്ത് കെ പി സി സി സത്യഗ്രഹം സംഘടിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ ഇന്ന് പ്രതിപക്ഷം നിയമസഭയിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചു. നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ മന്ത്രിമാരുടെ മറുപടികൾ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. കരാർ  കമ്പനിക്ക് സർക്കാർ ക്ലീൻ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രി ഈ വിഷയം തൊടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബ്രഹ്മപുരത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സതീശൻ; സഭയിൽ വാഗ്വാദം; നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം, ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
'ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, ദ്രോഹിച്ചു, എന്‍റെ കുടുംബം ഇല്ലാതാക്കി, മന്ത്രിസ്ഥാനത്തും പറ്റിച്ചു'; ആഞ്ഞടിച്ച് ഗണേഷ് കുമാർ, ചാണ്ടി ഉമ്മനും വിമ‍ർശനം