
പാമ്പാടി:മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ.മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണ്.തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തിയത്. തൊലിക്കട്ടി ഇല്ലെങ്കിൽ മുഖ്യമന്ത്രി എത്തില്ല. ജനങ്ങൾക്ക് അത്രത്തോളം അവമതിപ്പാണ് സർക്കാരിനോടുള്ളത്. സർക്കാർ വിരുദ്ധ വികാരം പുതുപ്പള്ളിയിൽ പ്രതിഫലിക്കും. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ തന്നെ അങ്കം തുടങ്ങി. പുതുപ്പള്ളിയിൽ ഉയർന്ന വ്യക്തി ആക്ഷേപങ്ങൾ ജനം വിലയിരുത്തും. വസ്തുത ജനങ്ങൾക്ക് അറിയാം. പുതുപ്പള്ളിയിലേക്ക് ചരിത്രവിജയം ആയിരിക്കും. റെക്കോർഡ് ആയിരിക്കും ഭൂരിപക്ഷമെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
പുതുപ്പള്ളിയിൽ സഹതാപ തരംഗമല്ല അഭിമാനതരംഗമാണുള്ളതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.ഉമ്മൻചാണ്ടിയോടുള്ള ആദരം വോട്ടായി മാറും.മത സമുദായിക വോട്ടുകളെല്ലാം യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തികഞ്ഞ ആത്മ വിശ്വാസത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ചാണ്ടി ഉമ്മന് അനുകൂല വിധി ഉണ്ടാകും. സിപിഎം ജില്ലാ നേതാക്കളെ വെച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടി. അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായി.നേതാക്കളുടെ അറിവോടെയാണിത്. ഈ സർക്കാരിന്‍റെ മാസപ്പടി അടക്കം ഉള്ള അഴിമതികൾ ചർച്ച ആകും.കാർഷിക മേഖലയോടുള്ള അവഗണന പ്രതിഫലിക്കും.മുഖ്യമന്ത്രി പ്രതിപക്ഷം ഉയർത്തിയ 7 സുപ്രധാന ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam