
ദില്ലി: നിയമസഭാ കൈയ്യാങ്കളി കേസിൽ വിചാരണ നേരിടോൻ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. തെരുവിലെ ഗുണ്ടായിസം നിയമസഭയിൽ കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അവകാശം ഇല്ലെന്ന് കോടതിക്കും ജനങ്ങൾക്കും അറിയാമെന്നും ജനപക്ഷത്ത് നിന്നുള്ള സമരമല്ല നിയമസഭയിൽ നടന്നതെന്നും പറഞ്ഞ സുധാകരൻ കേസിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായത് ചരിത്രപരമായ വിധിയാണെന്നും പറഞ്ഞു.
കേസിൻ്റെ മെറിറ്റിൽ പോകുന്നതിൽ തുല്യമാണ് സുപ്രീംകോടതിയിൽ നിന്നും വന്ന വിധി. ഖജനാവിലെ പണം ചെലവഴിച്ച മുഖ്യമന്ത്രി ധാർമികതയെ കുറിച്ച് ചിന്തിക്കണം. നിയമസഭയിൽ നടന്നതെന്താണെന്ന് ജനം കണ്ടതാണ്. അതിൽപരം എന്ത് തെളിവാണ് വേണ്ടത്. ക്രിമിനലുകളെ സംരക്ഷിക്കാൻ എത്ര പണം ഖജനാവിൽ നിന്ന് ചെലവഴിച്ചു എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും കെ.സുധാകരൻ ദില്ലിയിൽ ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam