
തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരന് പൂർണ്ണാധികാരം നൽകില്ല. പുനസംഘടനയിൽ അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി നിലവിൽ വരും. എം പിമാരും സമിതിയുടെ ഭാഗമാകും . പട്ടികക്ക് അന്തിമരൂപം നൽകുന്നത് എം പിമാരുടെ കൂടി നിലപാട് കണക്കിലെടുത്തെന്ന് സൂചന. ഇത് സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തും. താരിഖ് അൻവറിൻ്റെ കേരള സന്ദർശനം ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാനെന്ന് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോചനകള്‍ തുടങ്ങേണ്ട സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കിയിരുന്നു. നേരത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ തവണ കരുത്തുറ്റ വിജയം നേടിയ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ.
അവസാന തീയതി പ്രഖ്യാപനത്തിന് അവസാനമില്ല; ഗ്രൂപ്പ് തർക്കത്തിൽ കുടുങ്ങി കോണ്‍ഗ്രസ് പുനസംഘടന
അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും കെപിസിസി നേതൃത്വം അവസരം നൽകിയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam