ഹൈബി ഈഡന്റേത് വ്യക്തിപരമായ അഭിപ്രായം, ഏക സിവിൽ കോഡിൽ ഗോവിന്ദനെതിരെ സുധാകരൻ

Published : Jul 03, 2023, 09:47 AM IST
ഹൈബി ഈഡന്റേത് വ്യക്തിപരമായ അഭിപ്രായം, ഏക സിവിൽ കോഡിൽ ഗോവിന്ദനെതിരെ സുധാകരൻ

Synopsis

യൂണിഫോം സിവിൽ കോഡിൽ ലീഗുമായി ചേരാൻ സി പി എമ്മിനാകില്ലെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി

കണ്ണൂർ: കൊച്ചി തലസ്ഥാനമാക്കണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എറണാകുളം എം പി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാൻ ഹൈബിക്ക് അപകാശമുണ്ട്. അഭിപ്രായം പറയാൻ പാടില്ല എന്ന നിലപാട് പാർട്ടിക്കില്ല. കോൺഗ്രസിനകത്ത് ഈ വിഷയം ഹൈബി ഉന്നയിച്ചിട്ടില്ല. ഇതിനകത്ത് പൊതുവായ അഭിപ്രായമുണ്ട്. അത് അംഗീകരിച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. അതിലൊന്നും കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കണ്ണൂർ എംപി പറഞ്ഞു.

അതേസമയം യൂണിഫോം സിവിൽ കോഡിൽ ലീഗുമായി ചേരാൻ സി പി എമ്മിനാകില്ലെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. എം വി ഗോവിന്ദന്റെ തലയ്ക്ക് അസുഖമുണ്ടോയെന്ന് ചോദിച്ച സുധാകരൻ, എന്ത് ലക്ഷ്യം വെച്ചാണ്  ഗോവിന്ദൻ മുസ്ലിം ലീഗിന്റെ കാര്യം പറയുന്നതെന്നും ചോദിച്ചു. മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ എവിടെയെങ്കിലും എന്തെങ്കിലും ബന്ധമുണ്ടോ? എംവി ഗോവിന്ദൻ മറുപടി അർഹിക്കുന്നില്ല. യൂണിഫോം സിവിൽ കോഡിൽ എ ഐ സി സി നിലപാട് കാത്തിരിക്കുകയാണ് തങ്ങൾ എല്ലാവരുമെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു