
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പേര് പരിഗണിക്കുന്നത് അണികളുടെ താൽപര്യം കണക്കിലെടുത്താണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. ജൂണ്‍ ഒന്നിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും നേതാക്കൾ എതിർക്കുന്നുണ്ടെങ്കിൽ അവർ കോൺഗ്രസ് പ്രവർത്തകരോടാണ് മറുപടി പറയേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു. പാർട്ടിയുടെ ഇപ്പോഴത്തെ നിര്‍ജ്ജീവ അവസ്ഥ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ രക്തത്തിനായി ദാഹിച്ചിട്ടില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
വിഡി സതീശൻ മികച്ച പ്രതിപക്ഷ നേതാവാണ്. പുതിയ നേതൃത്വവുമായി സഹകരിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഗ്രൂപ്പ് അടിസ്ഥാനമല്ല, അര്‍ഹതയാണ് മുഖ്യം . മെറിറ്റുള്ളവരെ അംഗീകരിക്കാൻ മടി എന്തിനാണെന്നും കെ സുധാകരൻ ചോദിക്കുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam