
തിരുവനന്തപുരം: എഐഎസ്എഫ് വനിതാ നേതാവിന് (AISF woman leader) എതിരായ ആക്രമണത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍ ( K Sudhakaran ). ഒരു സിപിഐ നേതാവിന് പോലും പ്രതികരിക്കാന്‍ ധൈര്യമില്ലെന്നും സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്നും സുധാകരന്‍ പറഞ്ഞു. സിപിഐ വിടാന്‍ ആഗ്രഹിക്കുന്നവരെയും സുധാകരന്‍ സ്വാഗതം ചെയ്തു. കോൺഗ്രസില്‍ ഏകാധിപതികൾ ഇല്ല. സിപിഐ വിട്ട് എത്തുന്നവർക്ക് ഗുണ്ടകൾ വില പറയില്ല. എംജി യൂണിവേഴ്സിറ്റി വിഷയത്തിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുന്നില്ലെങ്കില്‍ അത് കൊണ്ടുപോകാൻ കോൺഗ്രസിന് അറിയാമെന്നും സുധാകരന്‍ പറഞ്ഞു.
എസ്എഫ്ഐ നേതാക്കൾ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവ് ഉയര്‍ത്തിയത്. എംജി സർവകാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതി. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ എം അരുൺ എന്നിവർക്കെതിരെയാണ് പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam