'കേരളത്തിൽ ക്രൈസ്തവർ എന്നും കോൺ​​ഗ്രസിനൊപ്പം'; ആർച്ച് ബിഷപ്പുമായുള്ള ചർച്ച ആശാവഹമെന്ന് കെ സുധാകരൻ

Published : Apr 15, 2023, 07:09 PM ISTUpdated : Apr 15, 2023, 09:36 PM IST
'കേരളത്തിൽ ക്രൈസ്തവർ എന്നും കോൺ​​ഗ്രസിനൊപ്പം'; ആർച്ച് ബിഷപ്പുമായുള്ള ചർച്ച ആശാവഹമെന്ന് കെ സുധാകരൻ

Synopsis

ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവരാണെന്നും കെ സുധാകരന്‍

കണ്ണൂർ: ബിജെപി നീക്കത്തിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.  ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവർ. ബിഷപ്പുമായുള്ള ചർച്ച ആശാവഹം. ആർക്കും ആരെയും കാണാം. വളച്ചൊടിച്ചത് സി പി ഐ എം തന്ത്രം. ബിജെപിക്ക്  സന്ദർശനം കൊണ്ട് പ്രയോജനമുണ്ടാകില്ല. കെ സി ജോസഫിൻ്റെ നിലപാട് അപക്വമാണെന്നും കെ സുധാകരൻ പറഞ്ഞു.

റബർ വിലയിലെ ആവശ്യം കേന്ദ്ര സർക്കാരിനോട് പറയുന്നതിൽ തെറ്റില്ല. കർഷക പ്രശ്നങ്ങൾക്ക് കേന്ദ്രം പരിഹാരമുണ്ടാക്കിയില്ല. തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  കെ സുധാകരൻ. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാൻ കോൺ​ഗ്രസ്. കർദ്ദിനാൾ ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും കാണും. 


 

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു