'പിണറായിക്ക് പലയിടത്ത് നിന്നും അടികൊണ്ടിട്ടുണ്ട്; പഴയതെല്ലാം പറഞ്ഞ് തുടങ്ങിയാൽ പുറത്തിറങ്ങി നടക്കാൻ കഴിയില്ല'

Published : Feb 28, 2023, 08:38 PM ISTUpdated : Feb 28, 2023, 08:40 PM IST
'പിണറായിക്ക് പലയിടത്ത് നിന്നും അടികൊണ്ടിട്ടുണ്ട്; പഴയതെല്ലാം പറഞ്ഞ് തുടങ്ങിയാൽ പുറത്തിറങ്ങി നടക്കാൻ കഴിയില്ല'

Synopsis

പഴയ കാര്യങ്ങൾ താൻ പറയാൻ തുടങ്ങിയാൽ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല. മുഖ്യമന്ത്രി പരിപൂര്‍ണ ബോറനായി മാറിയതിൽ ദുഖമുണ്ട്. മുഖ്യമന്ത്രി ഇത്രയും തരം താഴാൻ പാടില്ലെന്നും പാര്‍ട്ടി തിരുത്തണമെന്നും കെ സുധാകരൻ പറഞ്ഞു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പല സ്ഥലത്ത് നിന്നും പിണറായി വിജയന് അടി കൊണ്ടിട്ടുണ്ടെന്നാണ് കെ സുധാകരന്‍റെ ആരോപണം. പഴയ കാര്യങ്ങൾ താൻ പറയാൻ തുടങ്ങിയാൽ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല. മുഖ്യമന്ത്രി പരിപൂര്‍ണ ബോറനായി മാറിയതിൽ ദുഖമുണ്ട്. മുഖ്യമന്ത്രി ഇത്രയും തരം താഴാൻ പാടില്ലെന്നും പാര്‍ട്ടി തിരുത്തണമെന്നും കെ സുധാകരൻ പറഞ്ഞു.

പ്രതിപക്ഷം ഉയർത്തുന്ന വിഷയത്തിൽ ഇങ്ങനെ ആണോ മുഖ്യമന്ത്രി പ്രതികരിക്കുന്നതെന്ന്  കെ സുധാകരൻ കുറ്റപ്പെടുത്തി. അദ്ദേഹത്തെ കുറിച്ച് പറയാൻ യോഗ്യൻ ഞാൻ ആണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതാണ് സുധാകരനോട് ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ഓടി നടന്ന്  അടി കൊണ്ടിട്ടുണ്ടെന്നും താൻ പഴയ കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്നും കെ സുധാകരന്‍ പരിഹസിച്ചു. അതേസമയം, പ്ലീനറി സമ്മേളനത്തില്‍ പ്രതിനിധികളുടെ പട്ടികയിൽ തർക്കങ്ങൾ ഇല്ലെന്ന് കെ സുധാരകരൻ പറഞ്ഞു. വിവാദങ്ങൾ  മാധ്യമ സൃഷ്ടിയാണെന്നാണ് കെപിസിസി പ്രസിഡന്റിന്‍റെ വാദം.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം